ഗതാഗത പിഴ യാത്രക്ക് മുമ്പ് നിര്‍ബന്ധമായും അടക്കണം
Tuesday, December 16, 2014 5:30 AM IST
കുവൈറ്റ്: കുവൈറ്റില്‍ നിന്ന് യാത്ര തിരിക്കുന്നതിനു മുമ്പ് ഗതാഗത പിഴ അടച്ചു തീര്‍ക്കണമെന്ന് നിര്‍ദ്ദേശം. ഗതാഗതകാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍മുഹന്ന അറിയിച്ചതാണ് ഇക്കാര്യം. വിമാനത്താവളത്തില്‍ പിഴകള്‍ സ്വീകരിക്കുന്നതിനുള്ള ബൂത്തുകള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കിട്ട് യാത്ര പോകുന്നവര്‍ക്ക് പിഴ അടച്ചു പോകുന്നതിന് ഇത് സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍