ബ്രാംപ്ടണില്‍ മണ്ഡല വിളക്ക് അയ്യപ്പപൂജ ഡിസംബര്‍ 21ന്
Monday, December 15, 2014 10:13 AM IST
ടൊറന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെയും ഓം കള്‍ച്ചറല്‍ വേദിയുടെയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡല വിളക്കു പൂജ ഡിസംബര്‍ 21ന് (ഞായര്‍) രാവിലെ 10ന് ബ്രാമിലി ലയണ്‍സ് ഹാളില്‍ (45 അ്ീിറമഹല ആഹൌറ, ആൃമാുീി) നടക്കും.

താലപ്പൊലിയും ചെണ്ടമേളവും ചേര്‍ന്നുള്ള എഴുന്നള്ളിപ്പ്, ഉടുക്കു കൊടിപ്പാട്ട്, ഭജന, വിളക്കു പൂജ, പറവയ്പ്, അയ്യപ്പ പൂജ എന്നീ ചടങ്ങുകള്‍ മുഖ്യതന്ത്രി ദിവാകരന്‍ നമ്പൂതിരിപ്പാട്, പൂജാരി മനോജ് എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 10ന് ആരംഭിക്കും.

പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഭക്തജനങ്ങള്‍ അന്നേദിവസം താലവും നിലവിളക്കുമായി എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ീവാരമ.രമ, 905 799 0900.

റിപ്പോര്‍ട്ട്: ഹരികുമാര്‍ മാന്നാര്‍