ജിദ്ദ കലാ സാഹിത്യ വേദിയുടെ പെയിന്റിംഗ് കോംപറ്റീഷന്‍ ഡിസംബര്‍ 19ന്
Monday, December 15, 2014 10:05 AM IST
ജിദ്ദ: പ്രവാസ കുടുംബങ്ങളിലെ ഇളം പ്രതിഭകളെ കണ്െടത്തുന്നതിനും അവരില്‍ അന്തര്‍ലീനമായ സര്‍ഗ വാസനയെ ഉയര്‍ത്തി കൊണ്ട് വരുന്നതിനുംവേണ്ടി രൂപീകരിച്ച സമാന മനസ്കരുടെ ഒരു കൂട്ടായ്മയാണ് ജിദ്ദാ കലാ സാഹിത്യ വേദി.

പ്രവാസ ലോകത്ത് വളര്‍ന്നു വരുന്ന പ്രോല്‍സാഹനമര്‍ഹിക്കുന്ന പ്രതിഭകള്‍ക്കു അവരുടെ കലാ സാഹിത്യ പാടവം തെളിയിക്കുവാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം.

ജിദ്ദാ കലാ സാഹിത്യ വേദിയുടെ ഇപ്പോള്‍ നടക്കാന്‍ പോകുന്ന പെയിന്റിംഗ് കോംപറ്റീഷന്‍ നഴ്സറി, പ്രൈമറി, അപ്പര്‍ പ്രെെമറി വിദ്യാര്‍ഥികള്‍ക്കുവേണ്ടി അഹ്ദാബ് സ്കൂളില്‍ ഡിസംബര്‍ 19 ന് (വെള്ളി) പ്രമുഖ ചിത്രകാരനും സാഹിത്യകാരനുമായ ഉസ്മാന്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്യും

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0559535560, 0502907075, 0501226901 എന്ന നമ്പറില്‍ ബന്ധപ്പെടുക. മത്സരത്തിനു കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ക്ക് വിരസതയകറ്റാന്‍ പ്രായ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്ന ലളിതമായ വിനോദ മത്സരവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍