ഹുസ്റണില്‍ ക്രിസ്മസ് കരോള്‍ സര്‍വീസ് നടത്തി
Monday, December 15, 2014 7:10 AM IST
ഹൂസ്റണ്‍: സീറോ മലബാര്‍ സെന്റ് മേരീസ് കത്തോലിക്ക മിഷന്‍ ക്ളിയര്‍ ലയ്ക് (ഹൂസ്റണ്‍) പ്രദേശത്തെ നിവാസികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴു വരെ പ്രദേശത്തെ മലയാളികളുടെ വീടുകളില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.

ഏകദേശം 45നു മുകളില്‍ ആളുകള്‍ കരോളില്‍ സംബന്ധിക്കുകയും ക്രിസ്തുവിന്റെ ജനനത്തിന്റെ സന്ദേശം ഓരോ ഭവനങ്ങളിലും എത്തിക്കുകയുമുണ്ടായി.

കരോളില്‍ പങ്കെടുത്ത കുഞ്ഞുങ്ങളുടെ വേഷവിധാനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കരോളിനുശേഷം സണ്ണി ജേക്കബിന്റെ ഭവനത്തില്‍ വിഭവസമൃദ്ധമായ അത്താഴവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: ജോജോ പെരിയപുറം