നിരാലംബരായ കുടുംബത്തിനു ആശ്വാസമേകി കുവൈറ്റ് ഒഐസിസി മരണാനന്തര സഹായം വിതരണം ചെയ്തു
Monday, December 15, 2014 7:08 AM IST
കുവൈറ്റ്: ഹൃദയാഘാതം മൂലം മരിച്ച കുവൈറ്റ് ഒഐസിസിയുടെ തൃശൂര്‍ ജില്ലാകമ്മിറ്റിഅംഗം ചിറയില്‍ വര്‍ഗീസ് ജോസിന്റെ കുടുംബത്തിനു ഒഐസിസിയുടെ ഇന്‍ഷ്വറന്‍സ് തുക മൂന്നു ലക്ഷം രൂപ കൈമാറി.

തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ചിറയില്‍ വര്‍ഗീസ് ജോസിന്റെ ഭാര്യാസഹോദരന്‍ ജയന്‍ ഇലഞ്ചിക്കല്‍ തുകയേറ്റു വാങ്ങി. കെപിസസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയാണ് സഹായം വിതരണം ചെയ്തത്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, സെക്രട്ടറി അജയമോഹന്‍, ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞു സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍