ബ്ളുസ്റാര്‍ സോക്കര്‍ ഫെസ്റ്: റിയല്‍ കേരള ടൌണ്‍ - സ്ട്രൈക്കേഴ്സ് മത്സരം സമനിലയില്‍, യംഗ് ചലഞ്ചേഴ്സിന് ജയം
Monday, December 15, 2014 7:08 AM IST
ജിദ്ദ: ബ്ളുസ്റാര്‍ സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന നാദക് ബ്ളുസ്റാര്‍ സോക്കര്‍ ഫെസ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന ആദ്യമത്സരത്തില്‍ നിലവിലെ സിഫ് എ ഡിവിഷന്‍ ജേതാക്കളായ ഹോളിഡേയ്സ് റസ്ററന്റ് റിയല്‍ കേരള എഫ്സിയെ ടൌണ്‍ ടീം സ്ട്രൈക്കേഴ്സ് മനിലയില്‍ തളച്ചു.

രണ്ടാം പകുതിയുടെ ആദ്യത്തില്‍ സ്റ്റോപ്പര്‍ ബാക്ക് സത്താര്‍ ചുവപ്പു കാര്‍ഡ്കണ്ട് പുറത്തു പോയതിനു തുടര്‍ന്ന് പത്തു പേരായി ചുരുങ്ങിയ ടൌണ്‍ ടീം സ്ട്രൈക്കേഴ്സിനെതിരെ ഗോളടിക്കാന്‍ റിയല്‍ കേരള അവരുടെ സ്റാര്‍ സ്ട്രൈക്കര്‍ നിഷാദ് കൊളക്കാടന്റെ നേതൃത്വത്തില്‍ അവസാന വിസില്‍ വരെ കിണഞ്ഞുശ്രമിച്ചെങ്കിലും ടൌണ്‍ ടീം സ്ട്രൈക്കേഴ്സ് പ്രതിരോധ നിര നാണിയുടെ നേതൃത്വത്തില്‍ പാറ പോലെ ഉറച്ചു നിന്നു പൊരുതി. ഗോള്‍ പോസ്റിനു കീഴില്‍ തകര്‍പ്പന്‍ സേവുകള്‍ കൊണ്ട് കാണികളുടെ മനം കവര്‍ന്ന ടൌണ്‍ ടീം സ്ട്രൈക്കേഴ്സ് ഗോള്‍ കീപ്പര്‍ സമീര്‍ റീഗല്‍ മാള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അര്‍ഹനായി. ഇതോടെ ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ പ്രവേശനത്തിന് അടുത്ത ആഴ്ച്ചയിലെ അവസാന ലീഗ് മത്സരത്തില്‍ ബ്ളു സ്റാര്‍ബിക്കെതിരെ വിജയം അനിവാര്യമായിരിക്കുകയാണ്.

രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യംഗ് ചലഞ്ചേഴ്സ് ബദര്‍ തമാം പൊളിക്ളിനിക് യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബിനെ തോല്‍പ്പിച്ചു. ഷംസീറിന്റെ ഗോളിലുടെ യംഗ് ചലഞ്ചേഴ്സ് ആദ്യം മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത നിമിഷം അബൂബക്കറിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഷഫീക് നേടിയ തകര്‍പ്പന്‍ ഗോളിലുടെ യംഗ് ചലഞ്ചേഴ്സ് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ പ്രതീക്ഷയുണ്ടായിരുന്ന യുണൈറ്റഡിന് തോല്‍വി കനത്ത ആഘാതമായി. മല്‍സരത്തിന്റെ വിധി നിര്‍ണയിച്ച മനോഹരമായ ഗോള്‍ നേടിയ യംഗ് ചലഞ്ചേഴ്സിന്റെ ഷഫീകിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

ഗോപി നെടുങ്ങാടി, സലിം മമ്പാട്, ജാസിം ബ്ളൂസ്റാര്‍, രജീഷ് ബ്ളൂസ്റാര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. നിസാര്‍ ബ്ളൂസ്റാര്‍, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ നിര്‍ണായകമായ അവസാന ലീഗ് മത്സരങ്ങള്‍ അടുത്ത വ്യാഴാഴ്ച്ച നടക്കും. രാത്രി 11 നുള്ള ആദ്യ മത്സരത്തില്‍ ബ്ളൂസ്റാര്‍ ബി ടീം ഹോളിഡേയ്സ് റസ്ററന്റ് റിയല്‍ കേരളയുമായും രണ്ടാം മത്സരത്തില്‍ നാദക് ബ്ളൂ സ്റാര്‍ എ ബദര്‍ തമാം യുണൈറ്റഡുമായും ഏറ്റുമുട്ടും. സെമിഫൈനല്‍ ഉറപ്പാക്കാന്‍ നാലു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍