സിറ്റി ക്ളിനിക് അബ്ബാസിയ ശാഖ ഉദ്ഘാടനം ചെയ്തു
Monday, December 15, 2014 5:18 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ ആതുരസേവന രംഗത്തെ പ്രമുഖരായ സിറ്റി ക്ളിനിക്കിന്റെ മൂന്നാമത്തെ ശാഖ അബ്ബാസിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്ബാസിയ പൊലീസ് സ്റ്റേഷന്‍ റോഡിലെ കെട്ടിടത്തില്‍ റോയല്‍ സിറ്റി ക്ളിനിക് ഡോ. ലൌഫി അല്‍മുതൈരി, ഫഹദ് അല്‍ഉസൈമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഫാര്‍മസി ഡോ. മഹ അല്‍റൂഗിയും റേഡിയോളജി ബഷീര്‍ മുഹമ്മദും ലബോറട്ടറി നവാഫ് അല്‍മവായഗ്, അബ്ദുല്ല അല്‍ഹദാദ് എന്നിവര്‍ ചേര്‍ന്നും ഉദ്ഘാടനം ചെയ്തു. സിറ്റി ക്ളിനിക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ നൌഷാദ്, ഡയറക്ടര്‍ ഇഖ്ബാല്‍, സി.ഇ.ഒ ഡോ. ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റര്‍ ചെയ്യുന്ന 2,000 പേര്‍ക്ക് 59 ദീനാറിന്റെ ഹെല്‍ത്ത് ചെക്കപ്പ് സൌജന്യമായി ചെയ്തുകൊടുക്കും. ബ്ളഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈലിങ്, യൂറീന്‍ പ്രൊഫൈല്‍, ഇ.സി.ജി വിത്ത് ഡോക്ടേഴ്സ് കണ്‍സള്‍ട്ടേഷന്‍, സി.ബി.സി, കിഡ്നി ഫങ്ഷന്‍, ലിവര്‍ ഫങ്ഷനിങ്, ചെസ്റ് എക്സ്റേ എന്നിവ അടങ്ങിയതാണ് സൌജന്യ ഹെല്‍ത്ത് ചെക്കപ്പ്. 2006 മുതല്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ക്ളിനിക്കിന് ഫഹാഹീലിലും മിര്‍ഗാബിലുമാണ് ശാഖകളുള്ളത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍