നിലമ്പൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
Monday, December 15, 2014 5:17 AM IST
റിയാദ്: നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി അബ്ദുല്‍ ഗഫൂര്‍ കുണ്ടുകടവന്‍ (53) റിയാദ് മലസിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച കാലത്ത് മരിച്ചു. മലസിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാല് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുല്‍ ഗഫൂര്‍ ഹൌസ് ഡ്രൈവര്‍ വിസയിലാണ് റിയാദിലെത്തിയത്. ഹൂറൂബ് ആയതിനെത്തുടര്‍ന്ന് നാട്ടില്‍ പോകാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് മരണപ്പെട്ടത്.

സഫൂറയാണ് ഭാര്യ. ഷെറിഹാന്‍, ഷെറിന്‍ എന്നീ പെണ്‍കുട്ടികളും ഷെറില്‍ എന്ന ആണ്‍കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലയക്കാനായി രേഖകള്‍ ശരിയാക്കാനുള്ള പരിശ്രമങ്ങളിലാണ് സാമൂഹ്യ പ്രവര്‍ത്തകരായ തെന്നല മൊയ്തീന്‍ കുട്ടി, അബ്ദുള്ള വല്ലാഞ്ചിറ, സൈനുല്‍ ആബിദീന്‍, അഷ്റഫ് പരുത്തിക്കുന്നന്‍ എന്നിവര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍