സൌദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ദേശീയതല സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു
Monday, December 15, 2014 5:16 AM IST
റിയാദ്: സൌദിഅറേബ്യയിലെ കിംഗ് ഖാലിദ് ഫൌണ്േടഷന്റെ മേല്‍നോട്ടത്തില്‍ സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിച്ച് വരുന്ന സൌദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ -2014 ന്റെ സമാപന സംഗമം 2014 ഡിസംബര്‍ 26, വെള്ളിയാഴ്ച റിയാദ് ബാബ്തൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. സൌദി മലയാളി ദേശീയതല ഖുര്‍ആന്‍ മനഃപ്പാഠ മത്സരം ഫൈനല്‍ അന്നേ ദിവസം റിയാദിലെ ദാറുല്‍ ഫുര്‍ഖാനില്‍ നടക്കും. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെയും ഹിഫ്ദ് മത്സരത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്യുന്നതാണ്.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്ന് കിംഗ് ഖാലിദ് ഫൌണ്േടഷന്‍ ഗൈഡന്‍സ് വിഭാഗം തലവന്‍ ശൈഖ് അബൂനാസര്‍ മുഖ്യരക്ഷാധികാരിയും കുഞ്ഞഹമ്മദ് കോയ (ഹായില്‍) ചെയര്‍മാനുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സൈനുല്‍ ആബിദീന്‍ (ദമ്മാം), മുഹമ്മദലി ചുണ്ടക്കാടന്‍ (ജിദ്ദ), വി.പി. മുഹമ്മദലി (അല്‍-റയാന്‍), ഷാജി അരിപ്ര (സഫാ മക്ക), അഷ്റഫ് വേങ്ങാട്ട് (ശിഫ അല്‍ജസീറ, റിയാദ്), സി.പിമുസ്തഫ (ഡോ.സമീര്‍ പോളിക്ളിനിക് റിയാദ്), സിദ്ദീഖ് വെളിയങ്കോട് റിയാദ്, സൈനുല്‍ ആബിദീന്‍ (പ്രസി.പി.ടി.എ. ദാറുല്‍ റിയാദ്), ഡോ.ഫൈസി (സഫമക്ക പോളിക്ളിനിക് റിയാദ്), ഫസലുല്‍ റഹ്മാന്‍ (സിറ്റി ഫ്ളവര്‍ റിയാദ്), കെ.എം ഫൈസി (ഉനൈസ), നാസര്‍ മദനി (അല്‍ ഹസ), അബ്ദുറഹീം ഫാറൂഖി (ബുറൈദ) മുഹമ്മദ് നജാത്തി (ദമ്മാം), സയ്യിദ് സുല്ലമി (തുറൈഫ്), ഉബൈദ് എടവണ്ണ (ജയ്ഹിന്ദ് ടി.വി), ഷകീബ് കൊളക്കാടന്‍, നാസര്‍കാരന്തൂര്‍ (ഏഷ്യാനെറ്റ് റിയാദ്) എന്നിവരെ രക്ഷാധികാരികളും എഞ്ചിനിയര്‍ അസൈനാര്‍ (ജിദ്ദ), സലാഹ് കാരാടന്‍ (ജിദ്ദ), ഷറഫുദ്ദീന്‍ കടലുണ്ടി, ഡോക്ടര്‍ അബൂബക്കര്‍ സിദ്ദീഖ്, നഈം കണ്ണൂര്‍ (റിയാദ്), അബ്ദുല്‍ ലത്തീഫ് കാടഞ്ചേരി, കാസിം മദനി, മുഹമ്മദ് റിപ്പണ്‍ (മദീന) എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്.

ഷമീര്‍ സ്വലാഹി ജനല്‍ കണ്‍വീനറും, മുജീബ് തൃശൂര്‍, സി.പി. ഇബ്രാഹീം ദമാം, സാജിദ് കൊച്ചി, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ എന്നിവര്‍ കോഓഡിനേറ്റര്‍മാരുമാണ്. അബ്ദുല്‍ ഗനി (ജിദ്ദ), ബഷീര്‍ മാമങ്കര, അബ്ദുല്‍ അഹദ് (അല്‍ ഹസ), അബ്ദുല്‍ ഗഫൂര്‍, സി.പി ഷഫീഖ്, അബദുസലാം (ബുറൈദ) കണ്‍വീനര്‍മാരാണ്.  വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍: അഷ്റഫ് മരുത, മുജീബ് അലി തൊടികപുലം(പ്രോഗ്രാം), ഇബ്രാഹീം വാബില്‍, അബ്ദുല്‍കരീം മുത്തേടം, അബ്ദുല്‍ ഹഖീം തൊടികപുലം,അഷ്റഫ് ഉണ്ണീന്‍, മുഹമ്മദലി അല്‍ഹസ്സ (ഫിനാന്‍സ്), മഹ്ബൂബ് അല്‍കോബാര്‍, ഹബീബ് ജുബൈല്‍, അബ്ദുല്‍ ഗഫൂര്‍(ഖമീസ് മുഷൈത്ത്, മുഹമ്മദ് മടവൂര്‍ മക്ക, യൂസുഫ് തായിഫ്, ഷംസുദ്ദീന്‍ കണ്ണൂര്‍ (സമ്മാനം), അബ്ദുല്‍ മജീദ്. എന്‍ റിയാദ്, നൌഷാദ് മടവൂര്‍, ഹനീഫ മാസ്റ്റര്‍, നിസാര്‍ വാഴക്കാട്, ഷംസുദ്ദീന്‍ മദനി, (ഹിഫ്ദ് മത്സരം), ഷരീഫ് പാലത്ത്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷരീഫ് വാഴക്കാട് ,ഫഹദ് തയ്യില്‍, അന്‍വര്‍ സാദത്ത് അല്‍റാസ്, യഹ്യ ഹായില്‍, അബ്ദുല്‍ അസീസ് ബുറൈദ(പബ്ളിസിറ്റി), സിറാജുദ്ദീന്‍, ശംസുദ്ദീന്‍ കണ്ണുര്‍, ഷരീഫ് അരീക്കോട് (സ്റ്റേജ്&ഓഡിറ്റോറിയം), മുനീര്‍ അരീക്കോട്, സുബൈര്‍ കലൂര്‍, ഷിഹാബുദ്ദീന്‍ കടലുണ്ടി, ആസിഫ് കണ്ണിയന്‍ (ലൈറ്റ്&സൌണ്ട് റെക്കോര്‍ഡിങ്), മുജീബ് തൊടികപ്പുലം, നൌഷാദ് കരിങ്ങനാട്, നഈം കണ്ണൂര്‍, ശംസീര്‍ ചെറുവാടി (റിസപ്ഷന്‍), ഡോ.അഷ്റഫ് ബുറൈദ, അബ്ദുല്‍ വഹാബ് യാമ്പു, ഹാരിസ് കൊച്ചി (മെഡിക്കല്‍), റഷീദ് വടക്കന്‍, സലീം കാരന്തൂര്‍, കുഞ്ഞഹമ്മദ്, അത്താഉല്ല, അബ്ദുസമദ് നജ്റാന്‍, നിയാസ് കോക്കൂര്‍ (വളണ്ടിയര്‍), നൌഷാദ് നിലമ്പൂര്‍, മുനീബ് പുത്തൂര്‍, ഷാജഹാന്‍, അന്‍വര്‍ സാദത്ത്, അബ്ദുസമദ് പുളിക്കല്‍, മുഹമ്മദലി മക്ക, ഷാഫി ഖമീസ്, സുല്‍ഫിക്കര്‍ ബുറൈദ, സലീം അല്‍ഹസ, സൈഫുദ്ദീന്‍ സകാക, അബ്ദുല്‍ മജീദ് കുന്‍ഫുദ (രജിസ്ട്രേഷന്‍), നൌഷാദ് കുനിയില്‍ (മീഡിയ,പ്രസ്& ഇന്‍ഫര്‍മേഷന്‍) അബ്ദുല്‍ റഹീം പന്നൂര്‍, ഷിഹാബ് അരീക്കോട്, നാസര്‍ സൈന്‍, അബ്ദുല്‍ ഹക്കീം കണ്ണൂര്‍, കബീര്‍ വാലപ്പാട്, ഷബീര്‍ നിലമ്പൂര്‍, അഷ്റഫ് കണ്ണൂര്‍, (അക്കമഡേഷന്‍& ഗൈഡന്‍സ്), ഇംതിയാസ്മാഹി, ബഷ അസ്ഗര്‍ പത്തപ്പിരിയം, അസ്ക്കര്‍ ഒതായി, അമീര്‍ അരൂര്‍, സക്കരിയ്യ (ഭക്ഷണം), നഈം കൊട്ടപ്പുറം, നൌഷാദ് മടവൂര്‍, ഫഹദ് മുസ്തഫ, മുജീബ്, ഷാഫി തയ്യില്‍,(സ്റ്റാള്‍) നാസര്‍ കാപ്പാട്, മഹ്മൂദ് വെളിയങ്കോട് (വാട്ടര്‍ & ടീ) അഹ്മദ് ചാലിശ്ശേരി, ഷമീര്‍ ഒതായി, ഷബീര്‍ ആലുവ, സഗീര്‍ കാട്ടൂര്‍, മുഹമ്മദ് പുത്തൂര്‍(ട്രാന്‍സ്പോര്‍ട്ടേഷന്‍), ഹമീദ് മടവൂര്‍, ശംസു മലാസ്, നാഷി മദീന (സെക്യൂരിറ്റി), ഷാഹുല്‍ ഹമീദ്, അബ്ദുല്‍ അസീസ് (മെയ്ന്റനന്‍സ്), ഹാറൂണ്‍, ബദറുദ്ദീന്‍, സമദ് പുളിക്കല്‍, ആഷിഖ്, അബ്ദുല്‍ ഖാദര്‍ (ഐ.ടി)
ഖുര്‍ആന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി നടന്നു വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. സമാപന സംഗമത്തില്‍ കിംഗ് ഖാലിദ് ഫൌണ്േടഷന്റെയും, സൌദി മതകാര്യ മന്ത്രാലയത്തില്‍ നിന്നും ഫോറിനേഴ്സ് ഗൈഡന്‍സ് സെന്ററുകളില്‍ നിന്നും പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍