ഫോമാ ഷിക്കാഗോ റീജിയണ്‍ ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം നടത്തി
Monday, December 15, 2014 5:16 AM IST
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്ഘാടനം, ഷിക്കാഗോ ക്നാനായ കാത്തലിക് ചര്‍ച്ചിന്റെ ഓഡിട്ടോറിയത്തില്‍ സഹ വികാരി ഫാ: സുനി പടിഞ്ഞാറേക്കര നിര്‍വഹിച്ചു.

ഫോമാ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, റീജിയണല്‍ പി ആര്‍ ഓ സാബു നടുവീടില്‍ സ്വാഗതം അറിയിച്ചു. തന്റെ സ്വാഗത പ്രസംഗത്തില്‍, ഫോമാ എന്ന വലിയ സംഘടന കഴിഞ്ഞ എട്ടു വര്‍ഷക്കാലം ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ നല്കുകയുണ്ടായി. റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി.

വിവിധ വിഷയങ്ങളെക്കുറിച്ചു സെമിനാറുകള്‍, മെഡിക്കല്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക, വനിതാ ഫോറം, യൂത്ത് ഫോറം തുടങ്ങുക, ഇവയെല്ലാമാണ് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ നടത്തുവാനുദ്ദേശിക്കുന്ന പദ്ധതികള്‍.

തുടര്‍ന്ന് ഫാ:സുനി പടിഞ്ഞാറേക്കര തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍, ഫോമാ എന്ന സംഘടന ചെയ്യുന്ന പ്രവര്‍ത്തികള്‍ അമേരിക്കയില്‍ മാത്രമല്ല, നാട്ടിലുള്ള സാധാരണക്കാരായ ജനങ്ങള്‍ക്കും സേവനങ്ങള്‍ ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. ഷിക്കാഗോ റീജിയണ്‍ ചെയ്യുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും, അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി പ്രഖ്യാപിക്കുകയും, ഭദ്ര ദീപം കൊളുത്തി ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

അതിനു ശേഷം ഫോമായുടെ ഭാരവാഹികള്‍ ആശംസാപ്രസംഗം നടത്തുകയുണ്ടായി. നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്, മുന്‍ ഫോമ്മ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, റീജിയണല്‍ സെക്രട്ടറി ജോസ്സി കുരിശിങ്കല്‍, സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിന്നും ജോണ്‍ ഇലക്കാട്ട്, ഷാജന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.ഉദ്ഘാടന ചടങ്ങില്‍ ഫോമാ നേതാക്കളായ സ്റാന്‍ലി കളരിക്കമുറി, സാല്‍ബി ചേന്നോത്ത്, പീറ്റര്‍ കുളങ്ങര, ഡൊമിനിക് തെക്കേത്തല, സിന് പാലയ്ക്കാത്തടം, ഷിബു അഗസ്റിന്‍, ബിജി കൊല്ലപുരം,രഞ്ജന്‍ വര്‍ഗീസ്, വര്‍ക്കി സാമുയേല്‍(രാജന്‍), ജിതേഷ് ചുങ്കത്ത്, മനു നൈനാന്‍ എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി അച്ഛന്‍കുഞ്ഞു മാത്യു നന്ദി പറഞ്ഞു.ജോണ്‍സന്‍ കന്നൂക്കാടന്‍ ആയിരുന്നു പരിപാടിയുടെ എം സി.

റിപ്പോര്‍ട്ട്: ജോസി കുരിശിങ്കല്‍