അംഗ സംഘടനകളെ ഒരുമിച്ചു കോര്‍ത്തിണക്കി ഫോമയുടെ പുതിയ വെബ് പോര്‍ട്ടല്‍
Monday, December 15, 2014 5:15 AM IST
വാഷിംഗ്ടണ്‍: 58-ല്‍പരം അംഗസംഘടനകളുള്ള ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (ഫോമ) ഈ സംഘടനകളുടെയെല്ലാം നേതാക്കളുടെയും, പ്രവര്‍ത്തനവിവരങ്ങളും അതാതു സംസ്ഥാനങ്ങളില്‍ അവരെ ബന്ധപ്പെടാനുള്ള വഴികളും ഉള്‍പ്പെടുത്തിക്കൊണ്ട്, ഇന്റര്‍നെറ്റിന്റേയും വിവര സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഒരു വെബ് പോര്‍ട്ടല്‍ ഒരുക്കുകയാണ്. ഫോമായുടെ വൈസ് പ്രസിഡന്റും ഐ ടി കമ്പനി ഉടമയുമായ വിന്‍സണ്‍ പാലത്തിങ്കലിന്റെ നേതൃത്വത്തില്‍, ജോബി സെബാസ്റ്യനും ഒരു റ്റെക്നോളോജി ടീമുമാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഈ ക്രിസ്മസിന് മുന്‍പ് വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് വിന്‍സണ്‍ പാലത്തിങ്കല്‍ പറഞ്ഞു.

ഫോമായുടെ നേതാക്കളുടെയും അംഗസംഘടനകളുടെയും വിവരങ്ങള്‍ മാത്രമല്ല, ദേശീയ തലത്തിലുള്ള ഫോമാ ന്യൂസ്, പ്രാദേശിക സംഘടനാ വാര്‍ത്തകള്‍, പ്രമുഖരായ മലയാളികളുടെ ബ്ളോഗുകള്‍, ഇന്ത്യകേരള ലൈവ് ന്യൂസ്, ഫോമായുടെ സ്പെഷ്യല്‍ പ്രൊജക്റ്റുകള്‍ എന്നിവ ന്യൂതന ന്യൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലാണ് പോര്‍ട്ടലില്‍ എത്തിക്കുന്നത്. മാനുഷിക ഇടപെടല്‍ ഏറ്റവും കുറച്ചു കൊണ്ട് തന്നെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും എന്ന പ്രത്യേകതയും ഉണ്ട്.

ഫോമയിലെ എല്ലാ അംഗസംഘടനകള്‍ക്കും പ്രത്യേകം ലോഗിന്‍ നല്കുന്നതുവഴി, അതാതു സംഘടനകളുടെ പ്രതിനിധികള്‍ തന്നെയായിരിക്കും അവരവരുടെ സംഘടനയുടെ പേയ്ജുകള്‍ സമകാലികമായി നിലനിര്‍ത്തുന്നത്. ദേശീയ ജനറല്‍ ബോഡി നടക്കുമ്പോള്‍, അതിലേക്കുള്ള സംഘടനാ പ്രതിനിധികളുടെ വിവരങ്ങളും ഉള്‍പ്പെദുത്താനാകും എന്ന പ്രത്യേകതയും കൂടി ഉണ്ട് ഈ വെബ്സൈറ്റിന്. ഈ പോര്‍ട്ടലില്‍ന്റെ അടുത്ത വേര്‍ഷനില്‍, ഫോമാ ദേശീയ ഫോമാ ദേശീയ തിരജെടുപ്പ് പ്രക്രിയകള്‍ ചടുലവും, കാര്യക്ഷമവും, സുതാര്യവുമക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഒരു തിരഞ്ഞെടുപ്പ് സെക്ഷനും ആലോചനയിലുണ്ട്.

സ്പോണ്‍സര്‍മാര്‍ക്ക് ഏറ്റവും ഗുണകരമായ രീതിയില്‍, സൈറ്റിലേക്കു ട്രാഫിക് കൊണ്ടുവരുന്നതിനുള്ള സാങ്കേതിക വിദ്യയും പോര്‍ട്ടലിന്റെ ആര്‍ക്കിറ്റെക്ക്ച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ബിസിനസുകാര്‍ക്കു, പ്രത്യേകിച്ചു മലയാളികള്‍ക്ക് പോര്‍ട്ടലില്‍ പരസ്യത്തിനുള്ള പ്രത്യേക വിഭാഗവും ഉണ്ട്.

ഫോമയുടെ ഈ സംരംഭത്തില്‍ നിന്നും പരമാവതി കാര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അറിയിച്ചു. ഫോമാ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിന്‍സണ്‍ പാലത്തിങ്കലുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍