കല്യാണ്‍ ജുവലറി കുവൈറ്റില്‍ മൂന്ന് ഷോറുമുകള്‍ തുറക്കുന്നു
Saturday, December 13, 2014 10:26 AM IST
കുവൈറ്റ്: ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലറിയുടെ കുവൈറ്റ് ഷോറൂമുകളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് നടക്കുമെന്ന് കല്യാണ്‍ ജുവലറി ഗ്രൂപ്പ് ചെയര്‍മാന്‍ കല്യാണ രാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരേ ദിവസം കുവൈറ്റ് സിറ്റി, ഫഹാഹീല്‍, ഷുവൈക്ക് അല്‍ റായ് എന്നിവടങ്ങളില്‍ കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍ന്മാരായ അമിതാബ് ബച്ചന്‍, പ്രഭു, നാഗാര്‍ജുന, മഞ്ജുവാര്യര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കുവൈറ്റിലെ മൂന്ന് ഷോറുമുകള്‍ തുറക്കുന്നതോടെ കല്യാണ്‍ ജുവലറി ഗ്രൂപ്പിന്റെ ഷോറൂമകളുടെ എണ്ണം 77 ആകും.

കുവൈറ്റിലെ ഉപഭോക്താക്കളുടെ അഭിരുചിക്കൊത്ത ആഭരണങ്ങളുടെ വിശാലമായ കലവറയൊരുക്കുകയാണ് കല്യാണിന്റെ ലക്ഷ്യം. എല്ലാ ഉപഭോക്താക്കള്‍ക്കും തങ്ങളിലേക്കെത്താന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരേ സമയം മൂന്ന് ഷോറൂമുകള്‍ തുറക്കുന്നത്. നേരത്തെ യുഎഇയില്‍ ആറു ഷോറുമകളും കേരളത്തില്‍ അഞ്ച് ഷോറുമകളും ഒരേസമയം തുറന്നിരുന്നു. അടുത്ത വര്‍ഷത്തോടെ ഷോറുമുകളുടെ എണ്ണം നൂറ് എത്തിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍