വിക്ടോറിയ സ്കൂള്‍ ഓഫ് ലാംഗ്വേജ് സിലബസില്‍ മലയാളം ഉള്‍പ്പെടുത്തി
Saturday, December 13, 2014 10:25 AM IST
മെല്‍ബണ്‍: വിക്ടോറിയ സ്കൂള്‍ ഓഫ് ലാംഗ്വേജ് സിലബസില്‍ മലയാളം ഉള്‍പ്പെടുത്തി. കുട്ടികള്‍ക്ക് ഇതോടെ മലയാളം പഠിക്കുന്നതിനും വിസിഇക്ക് മെറിറ്റ് പോയിന്റ് നേടാനും സാധിക്കും. ഗ്രേഡ് 16 ലേയ്ക്ക് പ്രവേശനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ മലയാളം പഠന കേന്ദ്രം എപ്പിംഗിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഗ്രേഡ് പത്ത് വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ മലയാളം പഠനത്തിന് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഗ്രേഡ് 11-12 വരെ മലയാള പഠനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. മെല്‍ബണിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണിത്. എല്ലാ ശനിയാഴ്ച്ചയും രാവിലെ ഒമ്പതു മുതല്‍ 12.20 വരെയാണ് ക്ളാസുകള്‍. പത്ത് വയസ് വരെയുള്ള കുട്ടികള്‍ക്ക് 70 ഡോളറും വിസിഇയിലെ വിദ്യാര്‍ഥികള്‍ക്ക് 85 ഡോളറും മുതര്‍ന്നവര്‍ക്ക് 210 ഡോളറുമാണ് ചെലവ്.

വിക്ടോറിയന്‍ സ്കൂള്‍ ഓഫ് ലാംഗ്വേജ് മുഖ്യ സ്കൂളില്‍ പഠിക്കാന്‍ സാധിക്കാത്ത ഭാഷകള്‍ പഠിക്കുന്നതിന് സൌകര്യം ചെയ്ത് നല്‍കുകയാണ് ചെയ്യാറുള്ളത്. വിദൂര വിദ്യാഭ്യസ രീതിയിലാണ് കോഴ്സുകള്‍ നല്‍കുന്നത്. അതത് ഭാഷ പഠിപ്പിക്കുന്ന സെന്ററുകളിലൂടെ എന്‍ട്രോള്‍മെന്റ് നടത്താവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: ഢടഘ രമി യല രീിമേരലേറ ീി 03 9474 0500. ഇീിമേര: 0423 404 982 (ഖശിീ) ീൃ 0423 242 802 (ങമിീഷ).