പരുമല കാന്‍സര്‍ സെന്ററിന് മുറി സ്പോണ്‍സര്‍ ചെയ്തു
Saturday, December 13, 2014 7:00 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി പരുമല സെന്റ് ഗ്രീഗോറിയോസ് കാന്‍സര്‍ സെന്ററിലെ ഒരു മുറി സ്പോണ്‍സര്‍ ചെയ്തു. സ്പോണ്‍സര്‍ഷിപ്പ് തുക ഇടവക വികാരി ഫാ. കെ. പി. വര്‍ഗീസ് കാന്‍സര്‍ സെന്ററിന്റെ ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ഷാജി മകുടിയിലിന് കൈമാറി.

സഭാ വ്യത്യാസം കൂടാതെ, കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാക്കണം എന്നതായിരിക്കണം മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പൊതു സ്ഥാപനമായ പരുമല കാന്‍സര്‍ സെന്റെറിന്റെ മുദ്രാവാക്യം. അതിന്റെ നല്ല നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ. ബാബാ തിരുമേനിയുടെ കരങ്ങല്ക്ക് ശക്തി പകരുക എന്നതാണ് ഓരോ സഭാ സ്നേഹിയുടെയും കടമ.

മരണം ഉറപ്പിച്ച് വേദയോടു പൊരുതുന്നവര്‍ക്ക് തൊട്ടടുത്ത് ആശ്വാസത്തിന്റെ ചെറിയൊരു തുരുത്ത്, വേദനയെ തുരത്താന്‍ ചികില്‍സ വേണ്ടവര്‍ക്ക് ദുരിതയാത്രയുടെ വേദനയില്‍ നിന്നുള്ള മോചനം, ഇതൊന്നുമല്ലാത്തവര്‍ക്ക് വേദനയുടെ ലോകത്തു നിന്ന് അകലം പാലിക്കാന്‍ അറിവിന്റെ വെളിച്ചം പകരുന്ന കേന്ദ്രം. ഇതൊക്കെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര കാന്‍സര്‍ കെയര്‍ സെന്ററിലൂടെ മലങ്കര സഭ ലക്ഷ്യ മിടുന്നത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം