തിരുപ്പിറവിയുടെ ഗാനങ്ങളുമായി ഡാളസ് സെന്റ് മേരീസ് യുവജനപ്രസ്ഥാനം
Saturday, December 13, 2014 6:59 AM IST
ഡാളസ്: തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാളസ് യുവജന പ്രസ്ഥാനം എത്തുന്നു. ക്രിസ്മസ് ഗാനങ്ങള്‍ എന്ന പേരില്‍ കൈരളി ടിവിയില്‍ ഡിസംബര്‍ 21-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് (യു.എസ്.എ സെന്‍ട്രല്‍ സമയം) ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സമയം ഡിസംബര്‍ 22-ന് പുലര്‍ച്ചെ 1.30-നും ഇത് കാണാവുന്നതാണ്.

ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കിയത് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, യുവജനപ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റി ജിജു ജോണ്‍, ജോയിന്റ് സെക്രട്ടറി സെറീന ബാബു, സെലിന്‍ മാത്യു, സാബു തോമസ് എന്നിവരാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം