'ഓര്‍മ'യ്ക്ക് പുതിയ ഭാരവാഹികള്‍
Friday, December 12, 2014 10:12 AM IST
ടൊറന്റോ: ഒന്റാരിയോ റീജിയണല്‍ മലയാളി അസോസിയേഷന്റെ (ഓര്‍മ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ലിജോ ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ലിജോ ചാക്കോ (പ്രസിഡന്റ്) ടോം ജെയിംസ് (സെക്രട്ടറി), ഷെല്ലി ജോയ് (വൈസ് പ്രസിഡന്റ്), അജു പോള്‍ (ട്രഷറര്‍), ബിജു ഏബ്രഹാം (ജോ. സെക്രട്ടറി), ജെറിന്‍ ജേസഫ് ജോണ്‍ (കള്‍ച്ചറല്‍ കോഓര്‍ഡിനെറ്റര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സന്തോഷ് മേക്കര, ജിന്‍സ് തോമസ്, അജു ഫിലിപ്പ്, റിന്റൊ മാത്യു, ജോസ്മോന്‍ മാണി, സജി, എ.ജി ശിവശങ്കര്‍, ഷിനോ തകിടിയില്‍ എന്നിവരേയും തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്