ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്മസ് കരോളിന് തുടക്കം
Friday, December 12, 2014 10:10 AM IST
ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ ക്രിസ്മസ് കരോളിനു ഉജ്വല തുടക്കം. ഇടവകയിലെ കുടുംബ യൂണിറ്റുകളാണ് കരോളിനു നേതൃത്വം നല്‍കുന്നത്. കരോള്‍ ഗായക സംഘം യേശുദേവന്റെ തിരുപിറവിയുടെ സന്ദേശം ഉദ്ഘോഷിച്ചു സാന്തയോടൊപ്പം ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശനം നടത്തും.

ആര്‍ലിംഗ്റ്റണ്‍ ഗ്രാന്‍ഡ് പ്രയറി വാര്‍ഡില്‍ ഡിസംബര്‍ ഏഴിന് തുടക്കം കുറിച്ച കരോളിനു വികാരി ഫാ. കുര്യന്‍ നെടുവേലില്‍ചാലിങ്കല്‍, ട്രസ്റി ജിമ്മി മാത്യു, വാര്‍ഡ് പ്രതിനിധികളായ എല്‍സി ഫിലിപ്പ്, മിനി ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍