മസ്ജിദുല്‍ കബീറില്‍ ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം ഡിസംബര്‍ 12ന്
Friday, December 12, 2014 10:07 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹിഫ്ള്‍ വിഭാഗമായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹിഫ്ള്‍ മത്സരം വെള്ളിയാഴ്ച അസറിനുശേഷം മസ്ജിദുല്‍ കബീറില്‍ നടക്കും. മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്ത മത്സരാര്‍ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്ക് സൂറ. ഖമര്‍, പത്തിനും പതിനേഴിനും ഇടയിലുള്ളവര്‍ക്ക് സൂറ. ഖലമും, പത്ത് വയസിന് താഴെയുള്ളവര്‍ക്ക് സൂറ. തക്വീറുമാണ് മനഃപാഠമാക്കേണ്ട സൂറത്തുകള്‍.

വിജയികള്‍ക്കുള്ള സമ്മാന ദാനവും സംഗമത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍