നവീകരിച്ച മലബാര്‍ ഗോള്‍ഡ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
Friday, December 12, 2014 6:24 AM IST
കുവൈറ്റ്: ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനും ശ്രിലങ്കന്‍ അംബാസഡര്‍ മുഹമ്മദ് അനസും ചേര്‍ന്ന് നവീകരിച്ച മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഷോറൂം സൂക്ക് അല്‍ വതിയയില്‍ ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.പി ഷംലാല്‍ അഹമ്മദ്, സോണല്‍ ഹെഡ് അഫ്സല്‍ ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 14 വരെ നടത്തുന്ന 400 ദിനാറിന്റെ ഗോള്‍ഡ് പര്‍ച്ചേസിന് ഒരു ഗ്രാം സ്വര്‍ണ നാണയം സൌജന്യമായി ലഭിക്കും. 150 നു മുകളിലുള്ള പര്‍ച്ചേസിന് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കുന്ന സ്ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ ലഭിക്കും. 2015 ജനുവരി 31 വരെ നീളുന്ന ഡയമണ്ട് ഫെസ്റിവലിന്റെ ഭാഗമായി ഓരോ ഡയമണ്ട് പര്‍ച്ചേസിനും കാഷ് ബാക്ക് സ്ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ ലഭിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍