'മനസുകള്‍ അടിച്ചു വാരിയാല്‍ ബന്ധങ്ങള്‍ ദൃഡമാക്കാം'
Friday, December 12, 2014 6:19 AM IST
ജിദ്ദ: മനസു നന്നാവാന്‍ മനസിലൊരു ചൂല് കരുതാനും കാലത്ത് മുറ്റമടിക്കുന്നതുപോലെ മനസും തൂത്തു വാരിയാല്‍ മാലിന്യങ്ങളും ചപ്പു ചവറുകളും മനസില്‍ നിറയില്ലെന്നും ദാമ്പത്യ ബന്ധങ്ങള്‍ സമാധാനത്തോടെ നയിക്കാനും കുടുംബ ബന്ധങ്ങള്‍ ശക്തമായി നില നില്‍ക്കാനും ഇതാണ് ദിവസവും ചെയ്യേണ്ടത്. തെളിഞ്ഞ വെള്ളത്തില്‍ പകര്‍ച്ചവ്യാദി ഇല്ലാത്തതു പോലെ തെളിഞ്ഞ മനസുള്ള ശരീരത്തില്‍ രോഗങ്ങളും ഉണ്ടാവില്ല. അമ്മിഞ്ഞാപാലിന്റെ കൂടെ പകര്‍ന്നു നല്‍കുന്ന അറിവും സംസാരങ്ങളും ഭാവങ്ങളുമാണ് ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കുന്നത്. തെമ്മാടികള്‍ ഉണ്ടാവുന്നത് അങ്ങാടിയില്‍ നിന്നല്ല മറിച്ചു സ്വന്തം വീട്ടില്‍ മാതാ പിതാക്കളുടെ സംസാരത്തിലും ഇടപഴകലിമുള്ള സ്വധീനത്തിലാണ്. മക്കളെ സുഹൃത്തുക്കളാക്കുക ജീവിതം ധന്യമാക്കുക. ഭര്‍ത്താവിന്റെ പ്രാര്‍ഥനകളും ആഗ്രഹങ്ങളും പര്‍ദ്ദയണിഞ്ഞതായിരിക്കണം ഭാര്യ. അതുപോലെ പളുങ്ക് പോലുള്ള പെണ്‍ മനസ് പൊട്ടാതെ കരുതണം ഭര്‍ത്താവ്.

മക്കളുടെ ഇടയില്‍ തുല്യത നിലനിര്‍ത്തി ഉറ്റവരായി വളര്‍ത്തിയാല്‍ അവര്‍ ഉത്തമാരായി വളര്‍ന്നു വരും. നിങ്ങളോടൊപ്പം സമൂഹത്തിനും നാടിനും അവരൊരു മുതല്‍ കൂട്ടാവും. ലീഡ്സ് സംഘടിപിച്ച ഫാമിലി കൌണ്‍സിലിംഗ് നടത്തുകയായിരുന്നു അദ്ദേഹം.

എം.എം ഇര്‍ഷാദ് വരുമാനവും ചെലവുകളും കണക്കു സഹിതം വിവരിച്ചപ്പോഴാണ് കുറഞ്ഞ കാലത്തിനായി വന്ന പ്രവാസികള്‍ 20 ഉം 30 വര്‍ഷങ്ങളായിട്ടും തിരിച്ചു പോവാന്‍ സാധിക്കാത്തതിന്റെ കാരണം പലര്‍ക്കും പിടികിട്ടിയത്. വരുമാനം വര്‍ധിക്കുമ്പോള്‍ ചെലവു കൂട്ടാതെ അധിക വരുമാനം സമ്പാദ്യത്തിലേക്ക് തിരിച്ചു വിട്ടാല്‍ ഭാവി ജീവിതം ധന്യമാക്കാമെന്നു അദ്ദേഹം സമ്മതിച്ചു.

ലീഡ്സ് ട്രെയിനികളായ സലാം കരുമരോട്ടു, വി.പി ഫാസില്‍, റഫീക്ക് സഖറിയ, മജീദ് നെടിയിരുപ്പു, മുഹമ്മദ് ഹാഷി, മുഹമ്മദ് താലിഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷന്‍ നടത്തി. മഷൂദ് തങ്ങള്‍, അഖില സലാം, ആബിദ സലാം, മിസ് അബ് മുസ്തഫ എന്നിവര്‍ ഇമ്പമാര്‍ന്ന ഗാനങ്ങളവതരിപ്പിച്ചു.

മുന്നില്‍ നില്‍ക്കുന്നവരെ മാത്രം തലോടുന്ന സമൂഹത്തില്‍ പിന്നിലായി പോയ കുട്ടികളെ അവരുടെ കഴിവുകളെ കണ്െടത്തി മുന്നിലെത്തിക്കാന്‍ ലീഡ്സിന്റെ അടുത്ത പ്രോഗ്രാമായ സ്കില്‍ ബൂസ്റിംഗ് പരിപാടി ഇസ്മായില്‍ നീറാട് പരിചയപ്പെടുത്തി. കുട്ടികളില്‍ കണ്ടുവരുന്ന പഠന വൈകല്യങ്ങളും അവ അതിജീവിച്ച ലോക പ്രശസ്തരെയും അവതരിപ്പിച്ചു. ഐസ്റിന്‍, ഗ്രഹാം ബെല്‍ അടക്കമുള്ള നിരവധിപേര്‍ വൈകല്യങ്ങള്‍ അതിജീവിച്ചവരാണ്.

ലീഡ്സ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍റ്റിഫിക്കറ്റുകളും മൊമെന്റൊകളും വിതരണം ചെയ്തു. ടോസ്റ് മാസ്റര്‍ അന്‍വര്‍ കാസിം, ആര്‍ട്ട് ഓഫ് ലിവിംഗ് അമീര്‍ഷ എന്നിവര്‍ അതിഥികളായിരുന്നു

ഇബ്രാഹിം ശംനാട്, കെ.ടി മുസ്തഫ, യതി മുഹമ്മദലി, റഷീദ് കാപ്പുങ്ങല്‍, നാസിര്‍ ആര്യാടന്‍, ഷരീഫ് നീരാട്, ജൈസല്‍ സാദിക്, അബ്ദുറഹീം പെരുമ്പാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.