ഷാജി വി.ജോണ്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി
Friday, December 12, 2014 5:07 AM IST
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ഹൌസിംഗ് ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥന്‍ ഷാജി വി. ജോണ്‍ (50) നിര്യാതനായി. ലോംഗ് ഐലന്‍ഡിലെ മസപിക്വ പാര്‍ക്കില്‍ താമസിക്കുന്ന ഷാജി കോട്ടയം ഒളശ പരിപ്പ് വാണിയപ്പുരക്കല്‍ കുടുംബാംഗമാണ്.

ഭാര്യ ആന്‍സി കുമരകം കോയിത്തറ കുടുംബാംഗം. മക്കള്‍: ഷോണ്‍, സ്റീവ്, സ്റ്റേസി.
സഹോദരങ്ങള്‍: മേരി വട്ടക്കളം, ചിന്നമ്മ വെള്ളിയാന്‍, ഏലിയാമ്മ ചുങ്കത്ത്, ബേബി വാണിയപ്പുരക്കല്‍, പരേതനായ തോമസ് വാണിയപ്പുരക്കല്‍,ആന്റണി വാണിയപ്പുരക്കല്‍, പീറ്റര്‍ വാണിയപ്പുരക്കല്‍.

പൊതുദര്‍ശനം വെള്ളിയാഴ്ച (ഡിസംബര്‍ 12) പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യുയോര്‍ക്ക് 11040) വൈകിട്ട് 5 മുതല്‍ 9 വരെ.

സംസ്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 9:30നു ഔവര്‍ ലേഡി ഓഫ് സ്നോസ് ചര്‍ച്ചില്‍ (25815, 80 അവന്യു, ഗ്ളെനോക്സ്, ന്യുയോര്‍ക്ക് 11004)

സംസ്കാരം: സെന്റ് ചാള്‍സ് സെമിറ്ററി, 2015 വെല്‍ വുഡ് അവന്യു, ഫാമിംഗ്ഡേല്‍, ന്യുയോര്‍ക്ക് 11735
വിവരങ്ങള്‍ക്ക്: കുര്യാക്കോസ് വട്ടക്കളം (914) 3208254.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം