സമസ്ത മിലാദ് കാമ്പയിന്‍; സ്വാഗത സംഘ രൂപീകരണം വെള്ളിയാഴ്ച
Thursday, December 11, 2014 5:51 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍ നബിദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരാറുള്ള കാമ്പയിന്‍ വിപുലമായി ഈ വര്‍ഷവും നടത്തുന്നു.

കാമ്പയിനിന്റെ വിജയത്തിനായി ബഹ്റിനിലെ മുഴുവന്‍ സമസ്ത കേന്ദ്ര, ഏരിയ കമ്മിറ്റി ഭാരവാഹികളേയും പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഡിസംബര്‍ 12ന് (വെള്ളി) വൈകുന്നേരം 3.30ന് വിപുലമായ കണ്‍വന്‍ഷന്‍ മനാമ സമസ്ത മദ്രസ ഹാളില്‍ ചേരുന്നു. കണ്‍വന്‍ഷനില്‍ സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും.