നവോദയ മെംബര്‍ഷിപ്പ് കാമ്പയിന്‍ സംഘടിപ്പിച്ചു
Thursday, December 11, 2014 5:50 AM IST
അല്‍കോബാര്‍: നവോദയ സാംസ്കാരിക വേദി, അല്‍കോബാര്‍ ഏരിയയുടെ കീഴിലുള്ള യുണിറ്റുകളില്‍ നവോദയയുടെ 2015 ലേക്കുള്ള മെംബര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച അല്‍കോബാര്‍ അപ്സര ഹാളില്‍ സംഘടിപ്പിച്ച മെംബര്‍ഷിപ്പ് കാമ്പയിന്‍ നവോദയ രക്ഷാധികാരി അംഗം അനില്‍ പട്ടുവം കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

2015ലേക്കുള്ള ആദ്യ മെംബര്‍ഷിപ്പ് നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഭാസ്കരന്‍ ശ്രീകണ്ഠാപുരത്തില്‍നിന്ന് സി.പി മുഹമ്മദ് അലി ഏറ്റുവാങ്ങി. തുടര്‍ന്നു നടന്ന ചടങ്ങില്‍ നവോദയ സാംസ്കാരിക വേദിയുടെ 2015ലെ കലണ്ടര്‍ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പവനന്‍ മൂലക്കല്‍, രമണന്‍ കൊല്ലത്തിന് നല്‍കി പ്രകാശനം ചെയ്തു. ഏരിയ കമ്മിറ്റി വൈസ്പ്രസിഡന്റ് സമദ് സരിഗയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കേന്ദ്ര, ഏരിയ, മേഖല ഭാരവാഹികളുടെ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുത്തു. മെംബര്‍ഷിപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഏരിയ സെക്രട്ടറി റഹിം മടത്തറ വിശദീകരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി പ്രകാശന്‍ നെടുംകണ്ടി സ്വാഗതവും ഏരിയ ട്രഷറര്‍ ത്യാഗരാജന്‍ കൊല്ലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം