വിശുദ്ധ പദവി പ്രഖ്യാപനം: ബ്രിസ്ബനില്‍ അനുസ്മരണവും കൃതജ്ഞതാബലിയും ഡിസംബര്‍ 12ന്
Thursday, December 11, 2014 5:48 AM IST
ബ്രിസ്ബന്‍: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയേയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അനുസ്മരണവും കൃതജ്ഞതാബലിയും നോര്‍ത്ത് ഗേറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഡിസംബര്‍ 12ന് (വെള്ളി) വൈകുന്നേരം ഏഴിന് നടത്തുന്നു.

ബ്രിസ്ബനിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളും വൈദികരും പങ്കെടുക്കുന്ന കൃതഞ്ജതാബലില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിയാണ് കൃതജ്ഞതാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

മാര്‍ ബോസ്കോ പുത്തൂര്‍ ബ്രിസ്ബനിലെ വിവിധ ഇടവക ദേവാലയങ്ങളില്‍ അജപാലന സന്ദര്‍ശനം നടത്തും.

റിപ്പോര്‍ട്ട്: ജോളി കരുമത്തി