ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന്
Thursday, December 11, 2014 5:46 AM IST
മനാമ: ബഹ്റിന്‍ മാര്‍ത്തോമ യുവജന സഖ്യം ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സല്‍മാനിയ കെസിഎ സ്പോര്‍ട്സ് ഗ്രൌണ്ടില്‍ ഡിസംബര്‍ 12ന് (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 നാണ് മത്സരം.

ബഹ്റിനിലെ വിവിധ ചര്‍ച്ചുകളില്‍നിന്നുള്ള നിരവധി ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും ലഭിക്കും.