മലങ്കര ഓര്‍ത്തഡോക്സ് സഭ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍
Thursday, December 11, 2014 4:44 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലൈ എട്ടു മുതല്‍ പതിനൊന്നു വരെ അഡീസണിലുള്ള ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു.

ഡാളസിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ഹോട്ടല്‍ അഡീസണ്‍ സിറ്റിയിലാണ്. അതിമനോഹരമായ ഈ ഹോട്ടല്‍ 4 സ്റാര്‍ സൌകര്യങ്ങളുള്ളവയാണ്. 1400 പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കുവാനുള്ള ഓഡിറ്റോറിയം, വിവിധതരം മീറ്റിംഗുകള്‍ നടത്തുവാന്‍ സൌകര്യമുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍, ബാങ്ക്വറ്റ് ഹാള്‍, 528 ഫാമിലിക്ക് താമസിക്കുവാനുള്ള മുറികള്‍, പ്രാര്‍ത്ഥനാലയം, എയര്‍പോര്‍ട്ടിലേക്ക് വാഹന സൌകര്യം തുടങ്ങി എല്ലാ സൌകര്യങ്ങളും അടങ്ങിയ ഹോട്ടലാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ഡാളസ്.

ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ്, ഫാമിലി കോണ്‍ഫറന്‍സ് ഡയറക്ടര്‍ റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രസ്റി ലിജീത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് 2015 ഫാമിലി കോണ്‍ഫറന്‍സ് നടത്തുന്നത്. ഇതിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഈ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫ് ഈമാസം 28-ന് ഭദ്രാസന മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ ഡാളസില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം