റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം
Wednesday, December 10, 2014 6:22 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡറായി പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശിച്ച റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ നിയമനം യുഎസ് സെനറ്റ് ഡിസംബര്‍ ഒമ്പതിന് ഐകകണ്ഠേന അംഗീകരിച്ചു

ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയുടെ അംബാസഡറായി ഇന്ത്യയില്‍ നിയമിക്കുന്നത് ആദ്യസംഭവമാണ്.

നാല്‍പ്പത്തഞ്ചുകാരനായ വര്‍മയെ ശബ്ദ വോട്ടോടെ ഐക്യകണ്ഠേനെയാണ് സെനറ്റ് ഇന്ത്യന്‍ അംബാസഡറായി നിയമിക്കാനുള്ള അംഗീകാരം നല്‍കിയത്.

നാന്‍സി പവല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രാജിവച്ച ഒഴിവിലാണ് രാഹുല്‍ വര്‍മ്മയുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷം ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ജനുവരിയില്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുമുമ്പായി ഇന്ത്യന്‍ അംബാസഡറുടെ നിയമനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മുന്നോടിയായിട്ടാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍