ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചോക്ളേറ്റ് മേള
Monday, December 8, 2014 8:49 AM IST
കുവൈറ്റ്: അല്‍ റായിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചോക്ളേറ്റ് മേളയ്ക്ക് തുടക്കമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി ഇരുപതുമീറ്റര്‍ നീളമുള്ള ചോക്ളേറ്റ്, ചോക്ളേറ്റുകള്‍ കൊണ്ട് അലങ്കരിച്ച കൂറ്റന്‍ ക്രിസ്മസ്ട്രീ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മേള പത്തുദിവസത്തോളം നീണ്ടുനില്‍ക്കും. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധതരം ചോക്ളേറ്റുകള്‍ മേളയില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍