ഫെസ്റിവല്‍ ഓഫ് മില്യന്‍ പദ്ധതിക്ക് തുടക്കമായി
Monday, December 8, 2014 8:47 AM IST
കുവൈറ്റ് : പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പ്രമോഷന്‍ പദ്ധതിക്ക് (ഫെസ്റിവല്‍ ഓഫ് മില്യന്‍) കുവൈറ്റില്‍ തുടക്കമായി. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഫെസ്റിവലില്‍ ഗള്‍ഫിലെ ഉപഭോക്താക്കള്‍ക്ക് പത്തുലക്ഷം ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൌച്ചറും ഒരുലക്ഷം സ്വര്‍ണനാണയവും നേടാനുള്ള അവസരമാണ് ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്. ജനുവരി 31 വരെയായിരിക്കും പദ്ധതി പ്രകാരം ഓഫറുകള്‍ നല്‍കുക. ഇതിന്റെ ഭാഗമായി ആഭരണങ്ങളുടെ പുതിയതും വ്യത്യസ്ഥവുമായ മാതൃകകള്‍ പുറത്തിറക്കിയിട്ടുണ്ട്. 50 ദിനാറിനു മുകളില്‍ പര്‍ച്ചേസ് നടത്തുന്ന എല്ലാവര്‍ക്കും ഒഫര്‍ ലഭിക്കും. പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങല്‍, വജ്രാഭരണങ്ങളുടെ പര്‍ച്ചേസിന് 10 ശതമാനം കാഷ്ബാക്കും നല്‍കുന്നു.

ആകര്‍ഷണീയമായ ഓഫറുകളാണ് പുതിയ പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കളുടെ പിന്തുണയ്ക്കുള്ള സമ്മാനം എന്ന നിലയിലാണ് പുതിയ പദ്ധതിയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍