'സ്വരാഞ്ജലി' ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനം ചെയ്തു
Monday, December 8, 2014 8:46 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ മ്യൂസിക് ബാന്‍ഡ് ആയ 'സ്വരാഞ്ജലി'യുടെ ഉദ്ഘാടനം നടത്തി. കുവൈറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്പെഷലൈസേഷനിലെ അനസ്തീസിയ വിഭാഗം ചെയര്‍മാന്‍ ഡോ. അഹമ്മദ് അബൂതൈബാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ കുവൈറ്റ് ഗായകന്‍ മുബാറക് അല്‍ റഷീദ്, ഡോ. കൃഷ്ണാ ഗല്‍ഹോത്ര, ബോബി മാത്യു, വിജയന്‍ കാരയില്‍, ജോര്‍ജ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്‍, എം.യു. മാത്യു എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍