ഡോ. രാഹുല്‍ ഗുപ്ത ബ്യൂറോ ഓഫ് പബ്ളിക്ക് ഹെല്‍ത്ത് കമ്മീഷണര്‍
Monday, December 8, 2014 8:43 AM IST
വെസ്റ് വെര്‍ജീനിയ: വെസ്റ് വെര്‍ജീനിയ സംസ്ഥാന ബ്യൂറോ ഓഫ് പബ്ളിക്ക് ഹെല്‍ത്ത് കമ്മീഷണറായി ഡോ. രാഹുല്‍ ഗുപ്ത 2015 ജനുവരി ഒന്നിന് ചുമതലയേല്ക്കും.

ഡിസംബര്‍ നാലിനാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ് ഗുപ്തയുടെ നിയമനം പ്രഖ്യാപിച്ചത്. വെസ്റ് വെര്‍ജീനിയ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികയില്‍ നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ - അമേരിക്കന്‍ വംശജനാണ് ഡോ. രാഹുല്‍.

കമ്മീഷണര്‍ ഡോ. ലറ്റീഷ ടയ്റണി ഡിസംബര്‍ 31 ന് രാജിവയ്ക്കുന്ന ഒഴിവിലാണ് ഗുപ്തയുടെ നിയമനം.

ഡല്‍ഹിയിലെ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംഡിയും അലഭാമ ബ്രിമിംഗം യൂണിവേഴ്സിറ്റിയില്‍ നിന്നും പബ്ളിക്ക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുളള ഡോ. ഗുപത 1999 ല്‍ അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ അംഗത്വം നേടി.

ഡോ. ഗുപ്ത പൊതുജനാരോഗ്യ വിഷയങ്ങളില്‍ പരിചയ സമ്പന്നനും വളരെ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയുമാണെന്ന് വെസ്റ് വെര്‍ജീനിയ ആരോഗ്യവകുപ്പ് കാബിനറ്റ് സെക്രട്ടറി കേരണ്‍ ബൌളിംഗ് പറഞ്ഞു. ഗുപ്തയുടെ നിയമനത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍