അബി ഗെയ്ല്‍ തോമസിന് സ്പെല്ലിംഗ് ബി മത്സരത്തില്‍ ഒന്നാം സ്ഥാനം
Saturday, December 6, 2014 6:06 AM IST
സണ്ണിവെയ്ല്‍: ഡാളസ് കൌണ്ടിയിലെ സണ്ണിവെയ്ല്‍, പാമര്‍, റെഡ് ഓക്ക്, കെംപ്, മെയ്ബ്രാള്‍ തുടങ്ങിയ വിദ്യാഭ്യാസ ജില്ലകള്‍ ഉള്‍പ്പെടുന്ന റീജിയണല്‍ 12 വിദ്യാഭ്യാസ ജില്ലയില്‍ ഡിസംബര്‍ നാലിന് വ്യാഴാഴ്ച നടന്ന 'സ്പെല്ലിങ് ബി' മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിനി അബി ഗെയ്ല്‍ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ അബി ഗെയ്ല്‍ 'സ്പെല്ലിങ് ബി'ക്കു പുറമെ ഡിക്ഷണറി സ്കില്ലിലും ഒന്നാം സ്ഥാനം നേടി.സണ്ണി വെയ്ല്‍ സ്കൂള്‍ വിദ്യാഭ്യാസ ജില്ലയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത്.

പഠിപ്പില്‍ മാത്രമല്ല. കായിക വിനോദ രംഗങ്ങളിലും കഴിവ് തെളിയിച്ച അബി ഗെയ്ല്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹിയും ഡാളസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനുമായ മല്ലപ്പളളി തോമസ് എബ്രഹാമിന്റേയും സൂസന്റേയും മകളാണ്. ഏബല്‍ ഏക സഹോദരനാണ്. ഡാളസ് സെന്റ് പോള്‍സ് ഇടവക യൂത്ത് ലീഗ് അംഗംകൂടിയാണ് അബി ഗെയ്ല്‍ തോമസ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍