മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ 13 ന്
Saturday, December 6, 2014 6:05 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ രണ്ടാം ഓര്‍മ്മ പെരുന്നാള്‍ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടാടുന്നു.

ശ്രാദ്ധപ്പെരുന്നാള്‍ ശുശ്രൂഷകള്‍ ഡിസംബര്‍ 13 ന് ശനിയാഴ്ച ഒമ്പതിന് സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ളേം അരമനചാപ്പലില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

വിശുദ്ധ കുര്‍ബാനയിലും പ്രത്യേക അനുസ്മരണ പ്രാര്‍ഥനയിലും ഹൂസ്റണിലെ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന്മെത്രാപ്പോലീത്താ കല്പനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. വര്‍ഗീസ് തോമസ് (സന്തോഷ്) : 713 302 4931

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി