ഐവ മനുഷ്യാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു
Friday, December 5, 2014 9:58 AM IST
അബാസിയ (കുവൈറ്റ്): ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് (ബുധന്‍) ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍ (ഐവ) മനുഷ്യാവകാശ സെമിനാര്‍ സംഘടിപ്പിക്കുന്നു.

വൈകുന്നേരം ആറിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. ഐവ പ്രസിഡന്റ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിക്കും.

ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് സുജരിയ മീത്തല്‍ മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ അവതരിപ്പിക്കും. മനുഷ്യാവകാശം തത്വവും പ്രയോഗവും എന്ന വിഷയത്തില്‍ സില്‍വാന മുസ്തഫയും (ഐവ) സ്ത്രീകളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ ടോളി തോമസും (വനിതാ വേദി) മനുഷ്യാവകാശങ്ങള്‍ ഇസ്ലാമില്‍ എന്ന വിഷയത്തില്‍ വര്‍ദ അന്‍വര്‍ സയിദും (ഐവ) പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ സുധ രാമചന്ദ്രനും (അദ്വൈതം) പ്രസന്റേഷന്‍ അവതരിപ്പിക്കും. കുടാതെ കുവൈ റ്റിലെ സാമൂഹ്യ, സാസ്കാരിക രംഗത്തുള്ള വനിതകളും സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കും.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക് 97361345, 96646860.