ശനിയാഴ്ച 85-മത് സാഹിത്യ സല്ലാപത്തില്‍ 'അമ്മിണിക്കവിത'കളെക്കുറിച്ച് ചര്‍ച്ച
Friday, December 5, 2014 6:32 AM IST
ഡാളസ്: ഡിസംബര്‍ ആറാം തീയതി സംഘടിപ്പിക്കുന്ന എണ്‍പത്തിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അമ്മിണിക്കവിതകള്‍' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. ന്യൂയോര്‍ക്കില്‍ നിന്നും പ്രമുഖ സാഹിത്യകാരനായ ഡോ. നന്ദകുമാര്‍ ചാണയില്‍ ആയിരിക്കും അമ്മിണിക്കവിതകള്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. അമ്മിണി എന്ന തൂലികാ നാമത്തില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന പ്രഫ. എം. ടി. ആന്റണിയുടേതാണ് ചര്‍ച്ച ചെയ്യപ്പെടുന്നതും ശ്രദ്ധാര്‍ഹവുമായ ഈ അമ്മിണിക്കവിതകള്‍. ഈ വിഷയത്തെക്കുറിച്ച് അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 2014 ഡിസംബര്‍ മാസത്തില്‍ തന്റെ എണ്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ പ്രൊഫ. എം. ടി. ആന്റണിക്ക് ആശംസകള്‍ അര്‍പ്പിക്കുവാനും ഈ വിഷയത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനും താത്പര്യമുള്ളവരെ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച എണ്‍പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മലയാളം മിഷന്‍ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. മലയാളം മിഷന്റെ മുഖ്യാദ്ധ്യാപകനായ ബിനു കെ. സാമും മലയാളം മിഷന്‍ രജിസ്ട്രാറായ കെ. സുധാകരന്‍ പിള്ളയും ചേര്‍ന്നാണ് പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. മലയാളം സര്‍വ്വകലാശാലാ വൈസ്ചാന്സിലറും പ്രമുഖ കവിയുമായ ഡോ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ് കേരളപ്പിറവി സന്ദേശം നല്‍കിയത്. മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍ എക്സ് എം. പി. യുടെ ആശംസകള്‍ തദവസരത്തില്‍ വായിക്കുകയുണ്ടായി. കേരളാ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ് അന്തര്‍ദ്ദേശിയ മലയാള പഠനകേന്ദ്രത്തിന്‍റെ (ഐഎംഐ) അദ്ധ്യക്ഷന്‍ മനോഹര്‍ തോമസ് ഡയറക്ടര്‍ ജെ. മാത്യൂസ്, പിആര്‍ഒ യു.എ. നസീര്‍ എന്നിവരും സല്ലാപത്തില്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. കേരള സര്‍ക്കാരിലെ സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ അന്തര്‍ദ്ദേശിയ മലയാള പഠനകേന്ദ്രം (ഐഎംഐ) ഇവയെ സംബന്ധിച്ചും ഇവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയും ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കേണ്ടത് ഭാഷയും സാഹിത്യവും സംസ്ക്കാരവും നിലനിര്‍ത്തുന്നതിന് വളരെ അത്യാവശ്യമാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. അന്നം തരാന്‍ കെല്പില്ലാത്ത ഭാഷാ പഠനത്തിനു ഒരു പ്രസക്തിയുമില്ലെന്ന അഭിപ്രായവും ഉയരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസാ ആന്റണി, ജോസഫ് നമ്പിമഠം, ഡോ. നന്ദകുമാര്‍ ചാണയില്‍, ഡോണാ മയൂര, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ: ജോസഫ് ഇ. തോമസ്, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്, അച്ചാമ്മ ചന്ദ്രശേഖരന്‍, മോന്‍സി കൊടുമണ്‍, മൈക്ക് മത്തായി, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സിറിയക് സ്കറിയ, ബാലാ ആന്ദ്രപ്പള്ളില്‍, ബിനോയ് സെബാസ്റ്യന്‍, പി. വി. ചെറിയാന്‍, പി. സി. മാത്യു, ഷാജി രാമപുരം, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

എല്ലാ മാസത്തിലേയും ആദ്യ ശനിയാഴ്ചയാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് . 18572320476 കോഡ് 365923.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , മെവശവ്യേമമെഹഹമുമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

ഖീശി ൌ ീി എമരലയീീസ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/142270399269590/ . വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 18133893395. ലാമശഹ: മെവശവ്യേമമെഹഹമുമാ@ഴാമശഹ.രീാ ീൃ ഷമശി@ാൌിറമരസമഹ.രീാ

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍