ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ കായികമേള സംഘടിപ്പിച്ചു
Thursday, December 4, 2014 10:01 AM IST
കുവൈറ്റ്: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാന്‍ എംഎല്‍എ, സ്കൂള്‍ ഭരണസമിതി വൈസ് ചെയര്‍മാന്‍ ബോബി മാത്യു, സെക്രട്ടറി വിജയന്‍ കാരയില്‍, ജോ. സെക്രട്ടറിമാരായ ഡോ. കമലേഷ്കുമാരി, ജോര്‍ജ് മാത്യു, സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയ് തോമസ്, കായികമേള കോഓര്‍ഡിനേറ്റര്‍ കെ.ജി. ഷിര്‍ഷാത്, ഡോ. വി. ബിനുമോന്‍ എന്നിവര്‍ മേളയില്‍ സംബന്ധിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രെയ്ഗ് ലിറോയ് റോഡ്രിഗ്സും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാനെറ്റ് ഫോറീന്‍ ഡിസൂസയും ബെസ്റ് സ്പോര്‍ട് സ്റാറുകള്‍ പുരസ്കാരം നേടി. കായികമേള കുട്ടികള്‍ മാര്‍ച്ച് പാസ്റും ഡ്രില്ലും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍