ന്യൂജേഴ്സി മാര്‍ത്തോമ ചര്‍ച്ച് മുന്‍ വികാരി ഡോ. ജോണ്‍സന്‍ മാത്യു നിര്യാതനായി
Thursday, December 4, 2014 9:52 AM IST
ഇലന്തൂര്‍: തിരുവല്ല കുറ്റപ്പുഴ ജെറുശലേം മാര്‍ത്തോമ ഇടവക വികാരിയും ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച് മുന്‍ വികാരിയുമായിരുന്ന ഡോ. ജോണ്‍സന്‍ പി. മാത്യു ഡിസംബര്‍ രണ്ടിന് നിര്യാതനായി.

സംസ്കാര ശുശ്രൂഷയുടെ ഒന്നാംഭാഗം ഡിസംബര്‍ അഞ്ചിന് കുറ്റപുഴ മാര്‍ത്തോമ ചര്‍ച്ചില്‍ റൈറ്റ് റവ. യൂയാക്കിം മാര്‍ കൂറിലോസ് തിരുമേനിയും നാലാം ഭാഗം ഡിസംബര്‍ ആറിന് ഇലന്തൂര്‍ ശാലേം മാര്‍ത്തോമ ചര്‍ച്ചില്‍ ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായും നിര്‍വഹിക്കും.

ഭാര്യ: ഡോ. ലീലാമ്മ. മക്കള്‍: ഡോ. ഷാരോന്‍, ഷെറിന്‍ പി. ജോണ്‍സന്‍, ഷിയന്‍ പി. ജോണ്‍സന്‍, സെറ പി. ജോണ്‍സന്‍.

1979 ല്‍ കശീശയായി മാര്‍ത്തോമ സഭയുടെ പൌരോഹിത്യ ശുശ്രൂഷയില്‍ പ്രവേശിച്ച അച്ചന്‍ നോര്‍ത്ത് അമേരിക്കന്‍ ഡയോസിഷ്യന്‍ കൌണ്‍സില്‍ അംഗം, റാന്നി നിലക്കല്‍ ഭദ്രാസന സെക്രട്ടറി, യുവജന സഖ്യം മാനേജിംഗ് കമ്മിറ്റി അംഗം, തിരുവല്ല മാര്‍ത്തോമ കോളജ് കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി, നാട്ടകം, നിരണം, കുമ്പനാട് തുടങ്ങി നിരവധി ഇടവകകളില്‍ വികാരിയായിരുന്നു.

റിപ്പോര്‍ട്ട് : പി.പി ചെറിയാന്‍