'വിജയത്തിന്റെ രസമന്ത്രം' പബ്ളിക് സെമിനാര്‍ വ്യാഴാഴ്ച അബാസിയയില്‍
Thursday, December 4, 2014 9:50 AM IST
കുവൈറ്റ്: 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍ ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ മൈന്റ് ട്യൂണ്‍ വേവ്സ് ജിസിസി കാമ്പയിനിന്റെ ഭാഗമായി കുവൈറ്റില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്സസ് കോച്ചുമായ സി.എ റസാക്കിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന വര്‍ക്ഷോപ്പുകളില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയാണ് മൈന്റ് ട്യൂണ്‍ വേവ്സ്.

രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ദുബായിലാണ് നടന്നത്. ഖത്തര്‍, ഒമാന്‍, അല്‍ഐന്‍, അബുദാബി, ജിദ്ദ, ദമാം, റിയാദ് തുടങ്ങിയിടങ്ങളില്‍ മൈന്റ് ട്യൂണ്‍ വേവ്സിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിച്ചശേഷമാണ് കുവൈറ്റിലെത്തുന്നത്.

'വിജയത്തിന്റെ രസമന്ത്രം' എന്ന വിഷയത്തില്‍ ഡിസംബര്‍ നാലിന് (വ്യാഴം) വൈകിട്ട് ഏഴു മുതല്‍ ഒമ്പതു വരെ അബാസിയ യുണൈറ്റഡ് സ്കൂളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള പൊതുജനങ്ങള്‍ക്കായി പബ്ളിക് സെമിനാറും വെള്ളിയാഴ്ച അബാസിയ കമ്യൂണിറ്റി ഹാളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ മൈന്‍ഡ് ട്യൂണ്‍ ട്രാന്‍സ്ഫോര്‍മര്‍ വര്‍ഷോപ്പും, ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഖൈതാനിലെ രാജധാനിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ട്രാക്റ്റീവ് വര്‍ഷോപ്പും നടക്കും. കൂടാതെ ലേബര്‍ തൊഴിലാളികള്‍, പേരന്‍സ് എന്നിവര്‍ക്ക് പ്രത്യേകം സെഷനും സംഘടിപ്പിക്കും. സി.എ റാസാഖ് എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കും. മൈന്റ് ട്യൂണ്‍ ജിസിസി ഡയറക്ടറും ഖത്തര്‍ യൂണിറ്റി കോഓര്‍ഡിനേറ്ററുമായ മശ്ഹൂദ് തിരുത്തിയാടും സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ സി.എ റസാഖിന് പുറമെ കുവൈറ്റിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിസി കുര്യക്കോസ്, സഗീര്‍ തൃകരിപ്പൂര്‍, എം.ടി മുഹമ്മ2ദ്, ബഷീര്‍ ബാത്ത, ഫെബിന നാസര്‍, മനാഫ് മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. കുവൈറ്റിലെ മിക്ക സംഘടനകളും അണിനിരന്നത് സംഗമത്തിന് മിഴിവേകി.

കുവൈറ്റിലെ സംഘടകളുടെ സഹകരണത്തോടെ ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിശദ വിവരങ്ങള്‍ക്ക്: 69007007, 97228093, 65829673.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍