ടി.എസ്. വര്‍ഗീസ് ന്യൂജേഴ്സിയില്‍ നിര്യാതനായി
Thursday, December 4, 2014 9:47 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളും പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ തറുവേലിമണ്ണില്‍ പരേതരായ മത്തായി സ്കറിയ മറിയാമ ദമ്പതികളുടെ മകനുമായ ടി.എസ്. വര്‍ഗീസ് (അവറാച്ചന്‍ - 78) പരാമസില്‍ നിര്യാതനായി.

സംസ്കാര ശുശ്രൂഷകള്‍ ആറിന് (ശനി) രാവിലെ ഒമ്പതിന് ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളിയില്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ച് തുടര്‍ന്ന് പരാമസിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍.

ഭാര്യ: ഏലിയാമ്മ (എല്‍സി) മുണ്ടിയപ്പള്ളി മൈലക്കല്‍ കുടുംബാംഗം. മക്കള്‍: സാക്ക് വര്‍ഗീസ്, മിനി സാമുവല്‍, ജിനി വര്‍ഗീസ്. മരുമക്കള്‍: ലീന വര്‍ഗീസ്, ഷാജു സാമുവല്‍, പോള്‍ വര്‍ഗീസ്. കൊച്ചുമക്കള്‍: നഥാനിയല്‍, മീര, വിക്ടോറിയ, ജോനാഥന്‍, ആലിസന്‍, ലോഗന്‍.

സഹോദരങ്ങള്‍: ടി.എസ്. മത്തായി (ക്യൂന്‍സ്, ന്യൂയോര്‍ക്ക്, ഇരട്ട സഹോദരന്‍) ടി.എസ്. ചാക്കോ (ന്യൂജേഴ്സിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍) ഹന്ന വര്‍ഗീസ് (നാരകത്താനി), സാറാമ്മ ഏബ്രഹാം (ഗൂഡല്ലൂര്‍, നീലഗിരി) പരേതയായ മറിയാമ്മ ഏബ്രഹാം (കുറിയന്നൂര്‍).

ടീനെക്കിലെ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളി (70 സീഡര്‍ ലെയിന്‍, ടീനെക്ക്) യില്‍ ഡിസംബര്‍ അഞ്ചിന് (വെള്ളി) ഒന്നു മുതല്‍ മൂന്നുവരെയും വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെയും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

മാര്‍ത്തോമ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സിഎസ് സണ്‍ഡേസ്കൂള്‍ സമാജം ഓഫീസ് മാനേജരായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. 1972 ല്‍ അമേരിക്കയിലെത്തി. ന്യയോര്‍ക്ക് സിറ്റി കറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അക്കൌണ്ടന്റായി സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നുു. കഴിഞ്ഞ ഒരുമാസത്തോളമായി ഹൃദ്രോഗബാധയെത്തുടര്‍ന്ന് ന്യൂജേഴ്സിയിലെ വാലി ഹോസ്പിറ്റലില്‍ചികിത്സയിലായിരുന്നു.

നാലുപതിറ്റാണ്ടിലേറെ മാര്‍ത്തോമ സഭയുമായി ബന്ധപ്പെട്ട് വിവിധ ആത്മീയ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. സണ്‍ണ്േടസ്കൂള്‍ അധ്യാപകന്‍, മാര്‍ത്തോമ യുവജനസഖ്യം സെക്രട്ടറി, ഇടവക വൈസ് പ്രസിഡന്റ്, ഇടവ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നോര്‍ത്ത് ന്യൂജേഴ്സിയിലെ പ്രാര്‍ഥന കൂട്ടായ്മകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു പരേതന്‍.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍