അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി 'സമ്മര്‍ ടു' കേരള എന്നാ സംരംഭവുമായി ഫോമ
Thursday, December 4, 2014 7:14 AM IST
ന്യൂജേഴ്സി: കേരളത്തെ തൊട്ടറിയുവാനും അവിടുത്തെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്ന്, ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂട്ടുകരൊന്നിച്ചു നേരിട്ടാസ്വദിക്കണം എന്ന അമേരിക്കന്‍ മലയാളി രണ്ടാം തലമുറയുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്, കോട്ടയത്തും ന്യൂജേഴ്സിയിലും ഓഫീസുകളുള്ള ഐഐഎസ്എസി എന്ന പ്രസ്ഥാനവുമായി ചേര്‍ന്ന് അവസരം ഒരുക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ന്യൂജേഴ്സിയില്‍ നിന്നുള്ള അലക്സ് വിളനിലം കോശിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ഐ ഐഎസ്എസി.കേരളത്തില്‍ ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത് ഡോ: സണ്ണി ലൂക്കും,എഡ്യുക്കേഷന്‍ ടൂറിസം വിദഗ്ധയായ സെലിന്‍ ചാരത്തുമാണ്. ഫോമായുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത് ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പലത്തിങ്കലാണ്.

2015 സമ്മറില്‍ മൂന്നു ബാച്ചുകളിലായി 30 മുതല്‍ 45 വരെ കുട്ടികളെ പങ്കെടുപ്പിക്കുവാനാണ് ഫോമാ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതി, തനതായ ഭക്ഷണം, ആചാരങ്ങള്‍, നാടാന്‍ കലാ രൂപങ്ങള്‍, ഗ്രാമീണ ജീവിതം, ചരിത്രം എന്നു വേണ്ട ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ ഉതകുന്ന ഈ സംരംഭം ഫോമായുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായിരിക്കുമ്മെന്നതില്‍ യാതൊരു സംശയവും ഇല്ലെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും സംയുക്തമായി അറിയിച്ചു.

വിന്‍സണ്‍ പലത്തിങ്കലിന്റെ വാഷിംഗ്ടണിലെ വസതിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ചു, ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ വാഷിംഗ്ടണില്‍ നിന്നുള്ള തോമസ് ചെന്നിക്കര അപ്പോള്‍ തന്നെ 3000 ഡോളര്‍ നല്കിയത് സദസ്യര്‍ വാന്‍ കൈയ്യടിയോടെയാണു സ്വീകരിച്ചത്.

രണ്ടാഴ്ച കേരളത്തിലും പിന്നീട് വേണമെങ്കില്‍ ഒരാഴ്ച നോര്‍ത്ത് ഇന്ത്യയിലും ചിലവിടുന്ന രീതിയിലാണ് പരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിന്‍സണ്‍ പാലത്തിങ്കല്‍ 703 568 8070, ംംം.ൌാാലൃീസലൃമഹമ.രീാ

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്