ലീഡ്സ് കുടുംബ കൌണ്‍സിലിംഗ് ഡിസംബര്‍ നാലിന്
Wednesday, December 3, 2014 10:15 AM IST
ജിദ്ദ: ലീഡ്സ് പരിശീലന കളരിയുടെ ഭാഗമായി വിവാഹിതര്‍ക്കും കുടുംബങ്ങള്‍ക്കുമായി ലീഡ്സ് മാസ്റര്‍ ട്രയിനര്‍മരായ ഡോ. ഇസ്മായില്‍ മരുതേരി, എം.എം ഇര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ജനറല്‍ ഫാമിലി കൌണ്‍സലിംഗ് ഡിസംബര്‍ നാലിന് (വ്യാഴം) രാത്രി 8.30 ന് ഇമ്പാലാ ഗാര്‍ഡനില്‍ നടക്കും. ചൈല്‍ഡ് കെയര്‍ ഇബ്രാഹിം ശംനാടും സോഷ്യല്‍ മീഡിയ വി.പി ഫാസിലും നല്ല പെരുമാറ്റം മജീദു നെടിയിരുപ്പും ഐടി ട്രിക്സ് യതി മുഹമ്മദലിയും മനസും കാവ്യങ്ങളും മഷൂദ് തങ്ങളും അവതരിപ്പിക്കും.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനമെന്നു കോഓര്‍ഡിനേറ്റര്‍മാരായ ഇസ്മായില്‍ നീരാട്, താലിഷ് മുഹമ്മദ്, കെ.ടി മുസ്തഫ, നാസിര്‍ ആര്യാടന്‍ എന്നിവര്‍ അറിയിച്ചു.