'ഹെല്‍ത്തി ലൈഫ്, ഹാപ്പി ലൈഫ്': ആരോഗ്യ കാമ്പയിന് ദമാമില്‍ തുടക്കം കുറിച്ചു
Tuesday, December 2, 2014 10:50 AM IST
ദമാം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ദമാം ഈസ്റ് ഏരിയ സംഘടിപ്പിക്കുന്ന ആരോഗ്യ കാമ്പയിന് തുടക്കമായി. ദമാം കോര്‍ണിഷില്‍ നടത്തിയ കൂട്ടയോട്ടം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എ.എം ഹാരിസ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അകാല മരണങ്ങള്‍ക്ക് പ്രധാന കാരണം വ്യായാമത്തിന്റെ അഭാവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൌദിയുടെ വിവിധ പ്രവിശ്യകളില്‍ ഫോറം വര്‍ഷങ്ങളായി നടത്തുന്ന 'ഹെല്‍ത്തി ലൈഫ്; ഹാപ്പി ലൈഫ്' കാമ്പയിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫോറം പ്രസിഡന്റ് അമീര്‍ അലി പറഞ്ഞു. കാമ്പയിന്റെ ഭാഗമായി വ്യായാമത്തെക്കുറിച്ചുള്ള ലഘുലേഖ വിതരണം, യോഗാ പ്രദര്‍ശനം, ആരോഗ്യ ക്ളാസുകള്‍ തുടങ്ങി വിവിധങ്ങളായ ബോധവത്കരണ പരിപാടികള്‍ പ്രവാസികള്‍ക്കിടയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. റസാക്ക് കുനിയില്‍, സുനീര്‍ പാറക്കല്‍, നമീര്‍ ചെറുവടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം