ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ്: അഭിനന്ദനവുമായി മുന്‍നിര മാധ്യമ, കമ്യൂണിറ്റി, ബിസിനിസ് നേതാക്കള്‍
Tuesday, December 2, 2014 10:48 AM IST
ഈസ്റ് റുഥര്‍ഫോഡ് (ന്യൂ ജേഴ്സി): ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐഎപിസി) തുടക്കത്തിനു പിന്തുണയും അഭിനന്ദനവുമായി ന്യൂയോര്‍ക്ക് ട്രൈസ്റേറ്റ് മേഖലയിലെ മുന്‍നിര മാധ്യമ, കമ്യൂണിറ്റി, ബിസിനിസ് നേതാക്കള്‍. നവംബര്‍ 15 ന് (ശനി) ന്യൂജേഴ്സിയിലെ ഈസ്റ് റുഫര്‍ഫോഡിലുള്ള ഹോംവുഡ് സ്യൂട്ട്സ് ഓഫ് ഹില്‍ട്ടണില്‍ നടന്ന ഐഎപിസിയുടെ ഉദ്ഘാടനചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സിനിമായ മീഡിയ സ്ഥാപകനും പബ്ളിഷറുമായ സുനില്‍ ഹാലി, പ്രസ് ട്രസ്റ് ഓഫ് ഇന്ത്യ ചീഫ് യുഎസ് കറസ്പോണ്ടന്റ് ലളിത് കെ. ഝാ, സ്പോണ്‍സര്‍മാര്‍, കമ്യൂണിറ്റി, ബിസിനിസ് ലീഡര്‍മാര്‍, ഐഐപിസി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ദേശീയ ഡയറക്ടര്‍മാര്‍, ബോര്‍ഡ് ഓഫ് ട്രസ്റീസ് എന്നിവരാണ് പരമ്പരാഗതമായ തിരി തെളിക്കല്‍ ചടങ്ങോടെ ചരിത്രപരമായ ഉദ്ഘാടന ചടങ്ങിനു തുടക്കമിട്ടത്.

മാധ്യമലോകത്തു പ്രവര്‍ത്തിക്കുന്നവരുടെ ശബ്ദമാകാനും സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമ പ്രവര്‍ത്തനം ലക്ഷ്യമിട്ടും തുടങ്ങിയ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബിന്റെ ചരിത്രത്തിനു തുടക്കം കുറിച്ച പ്രൌഢഗംഭീരമായ ചടങ്ങില്‍ ഇരുനൂറോളം മാധ്യമപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ്, കമ്യൂണിറ്റി നേതാക്കള്‍, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ഐഎപിസി തുടങ്ങുന്നതിനുള്ള കാരണങ്ങളും ലക്ഷ്യങ്ങളും ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് പ്രസിഡന്റ് അജയ് ഘോഷ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിപുലമായ ശൃംഖലയിലെ സഹകരണത്തിനുംവേണ്ടി അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകവര്‍ക്കു വേണ്ടി തുടങ്ങിയ ദൃഢമായ മാതൃകയായാണ് മാസങ്ങളുടെ ആസൂത്രണത്തിനുശേഷം ഐഎപിസി രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലുള്ള ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിജയം, ആശങ്കകള്‍, വെല്ലുവിളികള്‍ എന്നിവയെല്ലാം പങ്കുവയ്ക്കുന്നതിന് ഫലപ്രദമായ ഒരു പ്ളാറ്റ്ഫോം ഇല്ലായിരുന്നു. ഈ ആവശ്യത്തില്‍ നിന്നാണ് ഐഎപിസി രൂപീകരിച്ചതെന്ന് ഐഎപിസിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി വിനീത നായര്‍ പറഞ്ഞു.

ഐപിഎസിയിലെ അംഗങ്ങള്‍ കഴിവും പ്രാഗത്ഭ്യവും പ്രവൃത്തിപരിചയവും ഉള്ളവരും സമൂഹത്തോട് ബാധ്യതയും കടപ്പാടും ഉള്ളവരുമാണെന്നും ഐപിഎസിയിലെ മാധ്യമകൂട്ടായ്മയിലൂടെ മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു പ്രചോദനമേകുവാനും ആശയങ്ങള്‍ കൈമാറുവാനും കൂട്ടായ്മയിലെ അംഗങ്ങള്‍ക്കു ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുന്നതുവഴി ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിയുമെന്ന് ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സ്കറിയ പറഞ്ഞു.

ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുക വഴി ശക്തമായ ഒരു പ്രവര്‍ത്തനമേഖല ഉറപ്പുവരുത്തിയെന്നും പ്രസന്നമായ ലോകത്തിനു വേണ്ടി ഒന്നിച്ചു ശബ്ദമുയര്‍ത്താന്‍ കഴിയുമെന്നും ഐപിഎസി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം വിശദീകരിച്ചു.

ഇന്‍ഡസ് അമേരിക്ക ബാങ്ക് വൈസ് പ്രസിഡന്റ് ദിനേശ് ഗോസ്വാമി, ഏഷ്യന്‍ അമേരിക്കന്‍ ഹോട്ടല്‍ ഓണേഴ്സ് ഡയറക്ടര്‍ ചിരാഗ് ഷാ, നാമം പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ഡോ. ജോസ് കാനാട്ട്, ഡയസ് ദാമോദരന്‍ (ഫ്രീഡിയ എന്റര്‍ടെയ്ന്റ്മെന്റ്), ശാന്തിഗ്രാം ആയുര്‍വേദ സിഇഒ ഡോ. ഗോപിനാഥന്‍ നായര്‍, ഫോക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ജോര്‍ജുകുട്ടി, റോയ് എണ്ണശേരില്‍, ജോണ്‍ പോള്‍, കൈരളി പത്രത്തിന്റെ എഡിറ്ററും പബ്ളിഷറുമായ ജോസ് തൈയില്‍, ഐഎന്‍ഒസി ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, കരുണ ചാരിറ്റീസ് പ്രസിഡന്റ് ഷീല ശ്രീകുമാര്‍, മഴവില്‍ എഫ്എം ഡയറക്ടര്‍ നിഷാന്ത് നായര്‍, പിആര്‍ഒ ആന്‍ഡി ഭാട്യ, ഫൊക്കാന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, ഫോക്കാന വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീല മാരേട്ട്, ബോബ് വര്‍ഗീസ് (വിന്‍സന്റ് ജുവലേഴ്സ്), ജേക്കബ് സാമുവല്‍ (റിയ ട്രാവല്‍സ്), ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ സെക്രട്ടറി ചെറിയാന്‍ ചക്കാലപടിക്കല്‍, ജോസ് തെക്കേടം (ഐഎന്‍ഒസി കേരള ചാപ്റ്റര്‍), ഭാരത് ബോട്ട് ക്ളബ് പ്രസിഡന്റ് സജി താമരവേലില്‍, എന്‍വൈ സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി സജി തോമസ്, ബെന്‍സി ജോണി (എടി ആന്‍ഡ് ടി), അജയ് ജേക്കബ് (ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ്), സുനില്‍ തോമസ് (ജിഎംടി അസോസിയേറ്റ്സ്), മാത്തുക്കുട്ടി ഈശോ (ടെന്‍ഡര്‍ കെയര്‍ മെഡിക്കല്‍സ്), ജോണ്‍ കെ. ജോര്‍ജ് (ഐസിഎഎ), പോള്‍ പനക്കല്‍ (നോര്‍ത്ത് അമേരിക്ക ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍) തുടങ്ങിയവര്‍ ചടങ്ങില്‍ ഐഎപിസിക്ക് പിന്തുണയും ആശംസകളും നേര്‍ന്നവരില്‍ പ്രമുഖരാണ്.

സിഎന്‍എന്നിലെ ജിപിഎസ് ഹോസ്റ് ഡോ. ഫരീദ് സക്കറിയ, അടുത്ത യുഎസ്. സര്‍ജന്‍ ജനറല്‍ ആയി പ്രസിഡന്റ് ഒബാമയുടെ നോമിനി ഡോ. വിവേക് മൂര്‍ത്തി, സൌത്ത് ഏഷ്യന്‍ ടൈംസ് പബ്ളിഷര്‍ കമലേഷ് മേത്ത, എഎപിഐയുടെ നിയുക്ത പ്രസിഡന്റ് ഡോ. സീമാ ജെയിന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ന്യൂജേഴ്സി ചാപ്റ്റിന്റെ ഡോ. സഞ്ജയ് ജയിന്‍, ഡോ. തോമസ് ആലപ്പാട്ട്, ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജോയി ചെമ്മാച്ചേല്‍, ഫെലിക്സ് സൈമണ്‍, ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡിലെ കാഞ്ചന, ജാക്ക് പൂല എന്നിവരും ഐഎപിസിക്കു പിന്തുണ അറിയിച്ച പ്രമുഖരില്‍പെടും.

ചടങ്ങിനെ നയിച്ച മിനി നായരും റോഷി ജോര്‍ജും അടുത്തതലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി ഇത്തരത്തിലൊരു ചടുലമായ കൂട്ടായ്മ രൂപീകരിച്ചതിന്റെ ആവശ്യകതകള്‍ എടുത്തുകാട്ടി.

ഐഎപിസി വൈസ് പ്രസിഡണ്ട് ജില്ലി സാമുവലിന്റെ ആമുഖ സെഷനോടുകൂടിയാണു ദിവസം തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍, വേണ്ട മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ചു ഐപിഎസി നാഷണല്‍ ഡയറക്ടര്‍ ഈശോ ജേക്കബ് ബോധവത്കരിച്ചു.

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റും എഴുത്തുകാരനുമായ ഡാരില്‍ ഹാക്ക് 'ദി ആര്‍ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി'യെക്കുറിച്ചു ശില്‍പ്പശാല സംഘടിപ്പിച്ചു. ഫോട്ടോഗ്രഫിയിലെ മികവും സാങ്കേതികവശങ്ങളും മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രസന്റേഷന്‍ മുതല്‍ക്കൂട്ടായിരുന്നുവെന്ന് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ശില്‍പ്പശാലയുടെ കോഓഡിനേറ്റര്‍ രാജശ്രീ പ്രിന്റോ പറഞ്ഞു.