പുതുവത്സരത്തനിമ 2015 ജനുവരി നാലിന്
Tuesday, December 2, 2014 10:47 AM IST
കുവൈറ്റ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ തനിമ ഒരുക്കുന്ന പുതുവത്സരത്തനിമ 2015 ജനുവരി നാലിന് വൈകുന്നേരം അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറും.

കുവൈറ്റിലെ പ്രമുഖരായ പത്തോളം കരോള്‍ സംഘങ്ങള്‍ പങ്കെടുക്കുന്ന നാടന്‍ കരോള്‍ മത്സരമാണ് ഇത്തവണയും പുതുവത്സരത്തനിമയുടെ മുഖ്യാകര്‍ഷണം. കേരളീയ ഗ്രാമങ്ങളിലെ കരോളിന്റെ തനിമയും വര്‍ണഭംഗിയും സ്വന്തമാക്കി കൊണ്ടാവും സംഘങ്ങള്‍ വേദിയിലെത്തുക.

വിജയികള്‍ക്ക് തനിമ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യ, സാംസ്കാരിക നായകര്‍ പുതുവത്സര സന്ദേശങ്ങള്‍ നല്‍കും.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 99395656, 99875316, 97526427.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍