യുഎഇ ദേശീയ ദിനാചരണം വേറിട്ട കാഴ്ചയയായി
Tuesday, December 2, 2014 6:21 AM IST
അബുദാബി: യുഎഇയുടെ 43-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മുസഫ്ഫയിലെ ലൈഫ്
കെയര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് വേറിട്ട കാഴ്ചയായി. ചടങ്ങിന്റെ ഉദ്ഘാടനം വിപിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംശീര്‍ വയലില്‍ നിര്‍വഹിച്ചു.

ആഘോഷത്തിന്റെ ഭാഗമായി ഹോസ്പിറ്റലില്‍ പ്രദര്‍ശിപ്പിച്ച ഷേഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന്‍റെ രൂപം അതിഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേറിട്ട കാഴ്ചയും ഗ്രാന്‍ഡ് മോസ്കിന്‍റെ രൂപഭംഗി ഒന്നുകൂടി നേരിട്ടു കാണാനും രാഷ്ട്ര പിതാവ് ഷേഖ് സായിദിനോടുള്ള ആദരവും സ്നേഹപ്രകടനവുമായി.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷചടങ്ങുകള്‍ തുടര്‍ന്ന ദിവസങ്ങളിലായി മുസഫ്ഫ മസ്യാദ് മാളിലും സഫീര്‍ മാളിലും നടക്കും.

ചടങ്ങില്‍ മുസഫ്ഫ പോലീസ് സ്റ്റേഷന്‍ മേധാവി മേജര്‍ സുല്‍ത്താന്‍ സയീദ് അല്‍ റയീസി, തൊഴില്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഖൂരി, തൊഴില്‍ വകുപ്പിലെ വര്‍ക് പെര്‍മിറ്റ് ഡയറക്ടര്‍ സാലിഹ് അല്‍ ജാബ്റി, അല്‍ ബാരക ഗ്രൂപ് സി.ഇ.ഓ. ഫൂവാദ് മശാല്‍, പ്രമുഖ വ്യവസായി പി കെ ഹാഷിം, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ എസ്. കെ. അബ്ദുള്ള, എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഷേഖ് സായിദ് മോസ്കിന്‍റെ രൂപത്തിന്റെ ശില്പി റഷാദ് കീരന്‍, സഹായി അബ്ദുള്‍ റഷീദ് എന്നിവരെ ഗ്രൂപ്പ് എം.ഡി. ഡോ. ഷംശീര്‍ ആദരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള