ജെഎഫ്എയുടെ ഔദ്യോഗിക ഉദ്ഘാടനവും ദേശീയ പ്രസംഗമത്സരവും യോങ്കേഴ്സില്‍ നടന്നു
Tuesday, December 2, 2014 6:18 AM IST
ന്യൂയോര്‍ക്ക് : ജസ്റിസ് ഫോര്‍ ഓള്‍ (ജെഎഫ്എ) സംഘനടയുടെ ഔപചാരിക ഉദ്ഘാടനവും അതോടനുബന്ധിച്ചു നടത്തിയ പ്രസംഗമത്സരവും വിജയകരമായി യോങ്കേഴ്സ് പബ്ളിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു.

ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളി മെമ്പര്‍ ഷെല്ലി മേയര്‍ വിളക്കു കത്തിച്ച് ജെ.എഫ്.എ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജെ.എഫ്.എ യെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, വര്‍ഗീസ് മാത്യൂ, എം.കെ.മാത്യൂസ് , സണ്ണി പണിക്കര്‍, രാജൂ എബ്രഹാം, അജിത് നായര്‍, എന്നിവരും, ഐഎംസിവൈയെ പ്രതിനിധീകരിച്ച് ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, ജോയി പുളിയനാല്‍, അന്നമ്മ ജോയി എന്നിവരും, അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും കരുണാ ചാരിറ്റി പ്രസിഡന്റുമായ ഷീല ശ്രീകുമാര്‍, മീഡിയ പ്രവര്‍ത്തക വിനി നായര്‍ എന്നിവരും പങ്കെടുത്തു. കൈരളി ടി .വി. യു.എസ്.എ. ഡയറക്ടര്‍ ജോസ് കാടാപുറം, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവരും സന്നിഹിതരായിരുന്നു. പതാക വന്ദനം നടത്തിയത് ക്രിസ്റി ജോസ് കാടാപുറമായിരുന്നു. ജെ.എഫ്.എ ട്രഷറര്‍ ആയിരുന്ന തോമസ്. എം. തോമസിന്റെ അകാലനിര്യാണത്തില്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സ്മരിക്കുകയുണ്ടായി.

കാലിഫോര്‍ണിയയില്‍ നിന്നും പ്രേമ ആന്റണി, പ്രസിഡണ്ട്, അരിസോണയില്‍ നിന്നും ചെറിയാന്‍ ജേക്കബ്, സെക്രട്ടറി, ന്യൂയോര്‍ക്കില്‍ നിന്നു തോമസ് കൂവള്ളൂര്‍, ചെയര്‍മാന്‍, ന്യൂജേഴ്സിയില്‍ നിന്നും തോമസ് എം. തോമസ,് ട്രഷറര്‍, ഉള്‍പ്പെടെ 16 പേരടങ്ങിയ ഒരു അഡ്ഹോക്ക് കമ്മറ്റിയില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന പ്രസ്ഥാനത്തിന് ഇന്ന് താങ്ങും തണലുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവന താല്പര്യമുള്ളവര്‍ കടന്നുവന്നതോടെ സംഘടനയ്ക്ക് പുതിയ ഉണര്‍വും ഉന്മേഷവും ആയി.

ജെ.എഫ്.എ യുടെ നിയമോപദേഷ്ടാവായി ബോസ്റണില്‍ നിന്നും അറ്റോര്‍ണി ജേക്കബ് കല്ലുപുരയും, ന്യൂയോര്‍ക്ക് സിറ്റിയില്‍ 3 ലക്ഷത്തിലധികം ജീവനക്കാരുടെ തൊഴിലാളി യൂണിയന്‍ ആയ ബി ജെ 32 എന്ന പ്രസ്ഥാനത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ വര്‍ഗീസ് മാത്യു (മോഹന്‍) അഡ്വൈസറി ബോര്‍ഡ് ചെയര്‍, പബ്ളിക് റിലേഷന്‍സ് കോര്‍ഡിനേറ്ററായി മലയാളി മാഗസിനില്‍ പ്രവര്‍ത്തിക്കുന്ന ആനി ലിബു, കവിയും ഗായകനുമായ അജിത് കുമാര്‍ നായര്‍, വിവിധ സാമൂഹ്യരാഷ്ട്രീയസാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഗോപിനാഥ് കുറുപ്പ്, വെബ് ഡിസൈനര്‍ കൂടി ആയ ലീനാ കരിപ്പാപ്പറമ്പില്‍, സാമൂഹ്യപ്രവര്‍ത്തകരായ ഷീലാ ശ്രീകുമാര്‍, മീഡിയ പ്രവര്‍ത്തക വിനി നായര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

രാവിലെ പതിനൊന്നിന് തുടങ്ങിയ പ്രസംഗമത്സരത്തില്‍ യോങ്കേഴ്സ് പബ്ളിക് സ്കൂള്‍ അദ്ധായപകനായ ഷാജി തോമസ്, പ്രൊഫസര്‍ ഡോ. വിദ്യാസാഗര്‍, ഷീലാ ശ്രീകുമാര്‍, ഗോപിനാഥ് കുറുപ്പ്, വിനി നായര്‍ എന്നിവര്‍ ജഡ്ജസ് ആയി പ്രവര്‍ത്തിച്ചു.

പ്രസംഗമത്സരത്തില്‍ പങ്കെടുത്തവരെല്ലാം 19 വയസ്സില്‍ താഴെയുള്ള സ്കൂള്‍ കുട്ടികള്‍ ആയിരുന്നു. 13 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ അവരെ രണ്ടായി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം മത്സരം നടത്തി. 13 വയസ്സുള്ളവര്‍ക്കുവേണ്ടി മാത്രമായി ഒരു മത്സരവും, 13നു മേല്‍ പ്രായമുള്ളവര്‍ക്ക് മറ്റൊരു മത്സരവും. അങ്ങിനെ നാലു ബാച്ചുകളായി തിരിച്ചാണ് മത്സരം നടത്തിയത്. നാലു ബാച്ചിലും ജയിച്ചവര്‍ക്ക്, ഫസ്റ്, സെക്കന്റ് , തേര്‍ഡ് എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡുകളും നല്‍കി.

ട്രഷറര്‍ തോമസ്. എം. തോമസിന്റെപിന്‍ഗാമിയായി പ്രവര്‍ത്തിക്കുന്നത് എം.കെ.മാത്യൂസ് ആണ്. പ്രസംഗമത്സരം നടത്താന്‍ എല്ലാ പ്രോത്സാഹനവും നല്‍കിയത് എം.കെ. മാത്യൂസ് ആയിരുന്നു.
പ്രസംഗമത്സരത്തില്‍ 14 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ ഒന്നാംസ്ഥാനത്തിനര്‍ഹനായത് ക്രിസ്റി ജോസ് കാടാപുറവും, 13 വയസ്സുകാരുടെ മത്സരത്തില്‍ ആദിഷ് വെല്‍മണി, 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ ടെസിയാ തോമസ്, 13 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ ജോയല്‍ അലക്സ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അല്‍വിന്‍ ജോണ്‍, ആകാഷ് വര്‍ഗീസ്, നികിത ജോസഫ്, അരിന്‍ രവീന്ദ്രന്‍ എന്നിവര്‍ യഥാക്രമം രണ്ടാം സ്ഥാനവും എമിലി ജോണ്‍, ഷെരില്‍ ഫ്രാന്‍സിസ്, ആഷ്ളി അലക്സാണ്ടര്‍, മാര്‍ക്കസ് സഖറിയാ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്ക് കാഷ് അവാര്‍ഡുകളും, മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും ജെഎഫ്എയുടെ പേരില്‍ നല്‍കപ്പെട്ടു. അജിത് കുമാര്‍ നായര്‍ ആയിരുന്നു തുടക്കം മുതല്‍ അവസാനം വരെ പരിപാടികളുടെ എം.സി. ജെ.എഫ്.എ ട്രഷറര്‍ എം.കെ മാത്യൂസ് നന്ദി രേഖപ്പെടുത്തി.
മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ പ്രസംഗ ചാതുരിയിലുള്ള താല്‍പര്യം മുതിര്‍ന്ന തലമുറയ്ക്ക് പ്രത്യാശ നല്‍കുന്നവയാണ്.

റിപ്പോര്‍ട്ട്: തോമസ് കൂവള്ളൂര്‍