കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കൊയ്ത്തുത്സവം നടത്തി
Monday, December 1, 2014 10:08 AM IST
കുവൈറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബര്‍ 28ന് (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ അരങ്ങേറി.

ഉച്ചകഴിഞ്ഞ് രണ്ടിന് സണ്‍ഡേ സ്കൂള്‍ കുട്ടികളും അധ്യാപകരും വിദ്യാര്‍ഥികളും ഗായകസംഘവും ചേര്‍ന്ന് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ ഹാര്‍വെസ്റ് ഫെസ്റ് 2014 ആരംഭിച്ചു.

ബെന്നി ബഹനാന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഇടവക വികാരി റവ. ഫാ. ജിഷോ ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ബിനു ടി. ജേക്കബ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. എന്‍.സി മാത്യു മാത്യൂസിന് ഹാര്‍വെസ്റ് ഫെസ്റ് 2014 സുവനിയര്‍ നല്‍കി ബെന്നി ബഹനാന്‍ പ്രകാശനം നിര്‍വഹിച്ചു. സെന്റ് പോള്‍സ് ആഗ്ളിക്കന്‍ പള്ളി ചാപ്ളെയിന്‍ റവ. ഹാരിസണ്‍, സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. എന്‍.സി മാത്യൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ പി.പി ജോര്‍ജ് നന്ദി പറഞ്ഞു.

ഹാര്‍വെസ്റിനോടനുബന്ധിച്ച് കേരളീയ വിഭവങ്ങളും, ഗാനമേള, മാജിക് ഷോ, ചെണ്ടമേളം, ഈജിപ്ഷ്യന്‍ തനൂര നൃത്തം തുടങ്ങിയവയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍