ബ്ളുസ്റാര്‍ സോക്കര്‍ ഫെസ്റ്: റിയല്‍ കേരള ഫ്രന്റ്സ് മത്സരം സമനിലയില്‍
Monday, December 1, 2014 10:03 AM IST
ജിദ്ദ: ബ്ളൂ സ്റാര്‍ സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നുവരുന്ന നാദക് ബ്ളൂ സ്റാര്‍ സോക്കര്‍ ഫെസ്റില്‍ ഹോളിടെയ്സ് റസ്ററന്റ് റിയല്‍ കേരള ഫ്രന്റസ് ജിദ്ദ, ഈസ്റേണ്‍ ഏറനാട് യുണൈറ്റഡ് എഫ്സി മത്സരങ്ങള്‍ സമനിലയില്‍. ആതിഥേയരായ ബ്ളുസ്റാര്‍ എ രണ്ടാം ജയത്തോടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി.

ആദ്യ മത്സരത്തില്‍ യുണൈറ്റഡ്് എഫ്സി മികച്ച പ്രകടനത്തിലുടെ കരുത്തരായ ഈസ്റേണ്‍ ഏറനാടിനെ സമനിലയില്‍ തറച്ചു. ബിച്ചാപ്പുവിന്റെ സെല്‍ഫ് ഗോളിനു പിന്നിലായിപ്പോയ ഈസ്റേണ്‍ ഏറനാട്, മത്സരത്തിന്റെ അവസാന മിനുറ്റുകളില്‍ ഷാനവാസ് നേടിയ ഗോളിന് സമനില കണ്െടത്തി. യുണൈറ്റഡ്് എഫ്സിയുടെ ഷംസീര്‍ മികച്ച കളിക്കാരനുള്ള റീഗല്‍ മാള്‍ പുരസ്കാരത്തിന് അര്‍ഹനായി.

രണ്ടാം മത്സരത്തില്‍ ആതിഥേയരായ നാദക് ബ്ളൂ സ്റാര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് യാസ് ക്ളബിനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ രണ്ടാം ജയത്തോടെ ബ്ളൂ സ്റാര്‍ തങ്ങളുടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. അലി, മജീദ് എന്നിവരാണ് ബ്ളൂസ്റാറിനു വേണ്ടി ഗോളുകള്‍ നേടിയത്.

ജിദ്ദയിലെ പ്രമുഖ ടീമുകളായ ഹോളിഡേയ്സ് റസ്ററന്റ് റിയല്‍കേരളയും ഫ്രന്റ്സ് ജിദ്ദയും ഏറ്റുമുട്ടിയ വാശിയേറിയ മൂന്നാം മത്സരം ആരുമാരും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു.

നാട്ടില്‍ നിന്നെത്തിയതും ദമാം, റിയാദ് എന്നിവടങ്ങളില്‍ നിന്നുമുള്ള പ്രഗല്‍ഭ താരങ്ങള്‍ ഇരുഭാഗത്തുമായി അണിനിരന്ന മത്സരത്തില്‍ ഇരുടീമുകളും ആദ്യാവസാനം ഗോളിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും രണ്ടു ടീമുകളും അണിനിരത്തിയ കരുത്തുറ്റ പ്രതിരോധ നിരക്കു മുന്നില്‍ എല്ലാ ഗോള്‍ ശ്രമങ്ങളും പാഴായി. ഫ്രന്റ്സ് ക്ളബിന്റെ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സമീല്‍ മമ്പാട് റീഗല്‍ മാള്‍ മാന്‍ ഓഫ് ദി മാച്ച് സമ്മാനം നേടി.

ശുഐബ് അല്‍റയാന്‍ പോളിക്ളിനിക്, അബ്ദുള്‍ ഗഫൂര്‍ കെഎംസിസി,ഷരീഫ് മാസ്റര്‍, അലി അക്ബര്‍ അല്‍ രാജി, മുസ്തഫ ഇരുമ്പുഴി ബ്ളൂസ്റാര്‍, അജീഷ് ബ്ളൂ സ്റാര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍