അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് റിയാദിലെത്തി
Monday, December 1, 2014 6:40 AM IST
റിയാദ്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ പ്രമുഖ വോളിബോള്‍ താരവും ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫിനും ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം കിഷോര്‍ കുമാറിനും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തറവാട് കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. തറവാടിന്റെ വിന്റര്‍ ഈവന്റിന്റെ ഭാഗമായി നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാണ് ടോം ജോസഫും കിഷോര്‍ കുമാറും റിയാദിലെത്തിയത്.

യമാമ ഹോട്ടല്‍ കോംപ്ളക്സില്‍ അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ ഇവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തറവാട് റിയാദ് ഭാരവാഹികളുമായി 0568689535, 0533046059 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍