എസ്വൈഎസ് അറുപതാം വാര്‍ഷികം: ഏരിയ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായി
Monday, December 1, 2014 6:39 AM IST
ജിദ്ദ: 'സമര്‍പ്പിത യവ്വനം സാര്‍ഥക മുന്നേറ്റം' എന്ന സന്ദേശത്തില്‍ 2015 ഫെബ്രുവരി 27,28, മാര്‍ച്ച് 1 തിയതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ്വൈഎസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ജിദ്ദയിലെ യൂനിറ്റ് തല പ്രഖ്യാപന സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. അഞ്ച് സര്‍ക്കിളുകളിലും അമ്പതോളം യൂണിറ്റുകളിലും നടന്ന സംഗമങ്ങളില്‍ പൊതുജനങ്ങളടക്കം നിരവധി പേര്‍ പങ്കെടുത്തു.

സമ്മേളനനുബന്ധ കര്‍മപദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവ ഘടകങ്ങളിലും എക്സിക്കുട്ടിവ് കൌെണ്‍സിലുകള്‍ രൂപീകരിച്ചു, സാന്ത്വനം, ദഅവ, ആരോഗ്യം എന്നീ മേഖലകളില്‍ അറുപതിന പദ്ധതികളുടെ കരട് രേഖ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്തു. അതാത് ഘടകങ്ങളിലെ ഇ സി കണ്‍വീനര്‍മാര്‍ ചര്‍ച്ചകള്‍ക്ക് നേത്രത്വം നല്കി. അബ്ദുറഹ്മാന്‍ മളാഹിരി, ഷാഫി മുസ്ളിയാര്‍, മുജീബ് എ ആര്‍ നഗര്‍, അബ്ദുല്‍ കാദര്‍ മാസ്റര്‍, നൌഫല്‍ വടകര, റഹീം വണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു. യൂത്ത് മീറ്റ്, ഇഹ്തിസാം, ഫാമിലി മീറ്റ്, ടെബിള്‍ടാക്, ഓണ്‍ ലൈന്‍ ക്വിസ്, ടൂര്‍, സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ സമ്മേളനനുബന്ധമായി നടക്കും.

ഏരിയ സമ്മേളനങ്ങള്‍ക്ക് മുഹമ്മദ് അലി വേങ്ങര, ഗഫൂര്‍ വാഴക്കാട്, ബശീര്‍ പറവൂര്‍, സലിം മദനി, നാസര്‍ അന്‍വരി, ബശീര്‍ ഹാജി, ഗഫൂര്‍ പുളിക്കല്‍, ഫജല്‍ കോഴിക്കോട്, ഹുസൈന്‍ താനൂര് എന്നിവര്‍ നേതൃത്വം നല്കി,

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍